1970 ലാണ് ക്രിസ്റ്റഫര്‍ ജനിച്ചത്.
1970 ലാണ് ക്രിസ്റ്റഫര്‍ ജനിച്ചത്. അച്ഛന്‍ ബ്രെന്‍ഡന് ഒരു പരസ്യക്കമ്പനിയിലായിരുന്നു ജോലി. അതുകൊണ്ട് തന്നെ ചിത്രവും അക്ഷരങ്ങളും ക്യാമറയുമൊക്കെയായിരുന്നു അവന്റെ കൂട്ടുകാര്‍. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ കളിപ്പാട്ടങ്ങള്‍ നിരത്തിവെച്ച് അതിനു ചുറ്റും നടന്ന് കുട്ടികുട്ടി സിനിമകള്‍ ഉണ്ടാക്കുകയായിരുന്നു അവന്റെ ഹോബി. കൂട്ടിന് സഹോദരനുമുണ്ടാകും. പന്ത്രണ്ടുവയസ്സായപ്പോഴേക്കും ക്യാമറ അവന്റെ ഹരമായി മാറി. ക്രിസ്റ്റഫറിന്റെ അമ്മാവന് നാസയിലായിരുന്നു ജോലി. ഒരിക്കല്‍ റോക്കറ്റ് വിക്ഷേപിക്കുന്ന വീഡിയോ അമ്മാവന്‍ അവന് കാണിച്ചു കൊടുത്തു. അവന്‍ അതില്‍ ചില മാറ്റങ്ങളൊക്കെ വരുത്തി മറ്റൊരു സിനിമയുണ്ടാക്കി. സ്‌കൂള്‍വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ലണ്ടനില്‍ ഇംഗ്ലീഷ് സാഹിത്യം തിരഞ്ഞെടുത്തു. ആ കോളേജില്‍ സിനിമ നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഉള്ളതായി ക്രിസ്റ്റഫറിന് അറിയാമായിരുന്നു. കോളേജ് വിദ്യഭ്യാസം കഴിഞ്ഞപ്പോഴേക്കും സിനിമയാണ് തന്റെ വഴിയെന്ന് അവന്‍ തീരുമാനിച്ചു. ക്യാമറ ഓപ്പറേറ്റര്‍ ആയും, സ്‌ക്രിപ്റ്റ് വായിക്കുന്നയാളായും, ചെറിയ വീഡിയോകളുടെ സംവിധായകനായും നിര്‍മ്മാതാവായും ഒക്കെ ക്രിസ്റ്റഫര്‍ സിനിയിലേക്കുള്ള യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. ഒരു സിനിമയെടുക്കാന്‍ പലരേയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവസാനം കൂട്ടുകാര്‍ ചേര്‍ന്ന് ഒരു സിനിമ എടുക്കാന്‍ തീരുമാനിച്ചു. ഫിലിം ലാഭിക്കാനായി ഒരുപാട് തവണ റിഹേഴസല്‍ എടുത്താണ് ആ സിനിമ ഷൂട്ട് ചെയ്തത്. അങ്ങനെ ആ സിനിമ പുറത്തിറങ്ങി. ഫോളോയിങ്ങ് ! എഴുത്തകാരാനാകാന്‍ മോഹിച്ച് നടക്കുന്ന ഒരു യുവാവ് ആശയങ്ങള്‍ കിട്ടാനായി പലരേയും പിന്തുടരുന്നതും അയാള്‍ പിടിക്കുന്ന പുലിവാലുകളുമായിരുന്നു ആ ചിത്രം. വ്യത്യസ്തമായ പ്രമേയവും അവതരണ രീതിയും കൊണ്ട് ഫോളോയിങ്ങ് ശ്രദ്ധിക്കപ്പെട്ടു. നല്ലൊരു അവസരം കിട്ടിയാല്‍ ്അത്ഭുതങ്ങള്‍ കാണിക്കും എന്ന് ലോകം അയാളെ നോക്കിപറഞ്ഞു. അധികനേരം ഓര്‍മ്മ നിലനില്‍ക്കാത്ത ഒരു യുവാവിന്റെ പ്രതികാര കഥപറഞ്ഞ മൊമെന്റോ ആളുകളെ ഞെട്ടിച്ചു. പിന്നീട് പല സിനിമകള്‍ക്കും ഈ സിനിമ പ്രചോദനമായി മാറി. പിന്നെ അയാള്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇന്‍സോമ്‌നിയ, വാര്‍ണര്‍ ബ്രദേഴ്‌സുമായി ചേര്‍ന്ന് ബാറ്റ്‌സ്മാന്‍ പരമ്പര.. 2014 ല്‍ ഇന്റര്‍സ്റ്റെല്ലാര്‍ കൂടി പുറത്തിറങ്ങിയതോടെ ലോകം പറഞ്ഞു. നോളന് പകരം നോളന്‍ മാത്രം വമ്പന്‍ നിര്‍മ്മാണകമ്പനികള്‍ നോളന്റെ ഡേറ്റിന് വേണ്ടി ക്യൂ നിന്നു.. ഡണ്‍ കിര്‍ക്ക് എന്ന സിനിമയിലൂടെ ഓസ്‌കാര്‍ നോമിനേഷനും നോളന്‍ അര്‍ഹനായി. ലോക സിനിമ ഇനിയും കാത്തിരിക്കുന്നു ക്രിസ്റ്റഫര്‍ നോളന്റെ അസാധാരണ സിനിമകള്‍ക്കായി. കഴിവുകള്‍ ഇല്ലാതെ ആരും ജനിക്കുന്നില്ല. ചിലര്‍ ആ കഴിവുകളെ തിരിച്ചറിയാറില്ല, ചിലര്‍ ആ കഴിവുകളെ കണ്ടെത്തിയാലും അതിനെ മികച്ചതാക്കാന്‍ ശ്രമിക്കാറില്ല, എന്നാല്‍ മറ്റുചിലരാകട്ടെ ഉണര്‍വിലും ഉറക്കത്തിലും തന്റെ കഴിവിനെ കൂടുതല്‍ മികവുറ്റതാക്കാന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും.. ലോകം എത്രതന്നെ പിന്നോട്ട് വലിച്ചാലും അവര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. വിജയം അവര്‍ക്കുള്ളതാണ്. എത്ര പിന്നോട്ട് വലിച്ചാലും മുന്നോട്ടാഞ്ഞ് നടക്കുന്നവര്‍ക്ക് മാത്രമുള്ളത്.