യാഥാര്‍ത്ഥ സ്നേഹം
ഒരു ദിവസം ക്ലാസ് മുറിയില്‍ ടീച്ചര്‍ വിദ്ധ്യാര്‍ത്ഥികളോട് സ്നേഹം പ്രകടമാകുന്ന എന്തെങ്കിലുമായി വരാന്‍ പറഞ്ഞു. നാല് പണ്‍കുട്ടികളെ പുറത്തേക്കയച്ചു. ഒരു റോസാപൂവുമായി ആദ്യം ഒരു പെണ്‍കുട്ടി മടങ്ങിയെത്തി ഒരു പൂമ്പാറ്റയുമായി രണ്ടാമത്തെ ആളും ഒരു കുഞ്ഞിക്കിളിയുമായി മൂന്നാമത്തെയാളുമെത്തി. ആദ്യം പോയ പെണ്‍കുട്ടി കയ്യില്‍ ഒന്നുമില്ലാതെ അവസാനം തിരിച്ചെത്തി. നീയൊന്നും കൊണ്ടുവന്നില്ലേ എന്ന ടീച്ചറുടെ ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞു. ടീച്ചര്‍ ഞാനാദ്യം റോസാചെടിയില്‍ ഒരു പൂവ് കണ്ടു. നല്ല ഭംഗിയുണ്ടായിരുന്നു പറിക്കാന്‍ തോന്നിയില്ല.ഒരു പൂമ്പാറ്റയെ കണ്ടു പാറിപറന്നു നടക്കുന്ന പൂമ്പാറ്റയെ കാണാന്‍ നല്ല രസമായിരുന്നു. അതങ്ങനെ സ്വതന്ത്രമായി പറക്കട്ടെ എന്നു കരുതി ഞാനതിനെ പിടിച്ചില്ല ഒരു കുഞ്ഞിക്കിളിയെ കണ്ടു. ഞാനതിനെ എടുത്തോണ്ട് വന്നാല്‍ പാവം അമ്മക്കിളി വന്നാല്‍ കുഞ്ഞിനെ കാണാതെ വിഷമിക്കില്ലെ അതുകൊണ്ട് ഞാനൊന്നും എടുക്കാതെയിങ്ങ് പോന്നു ടീച്ചര്‍. ടീച്ചര്‍ ആ കുട്ടിയെ ചേര്‍ത്തുപിടിച്ചു മറ്റു കുട്ടികളോടായ് പറഞ്ഞു സ്നേഹം എന്നാല്‍ ഇതാണ്. ആര്‍ക്കും ഒന്നും കൊടുക്കണമെന്നില്ല ഒന്നും തട്ടിപറിക്കാതിരുന്നാല്‍ അതിനെയും നമുക്ക് സ്നേഹം എന്ന് വിളിക്കാം