അറിവരങ്ങ് പരീക്ഷ ഫലം പ്രഖ്യാപിച്ചു , 100% വിജയം





100% വിജയം

മിസ്ബ, ഹൂറിയ, സ്വാലിഹ, സജിന റാങ്ക് ജേതാക്കൾ


തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ ഫലം പ്രഖ്യാപിച്ചു.പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയിച്ചു. വിദ്യാർഥികൾക്ക് പുറമെ വിവിധ തുറകളിലുള്ളവർ പരീക്ഷയുടെ ഭാഗമായി. മൂന്ന് കാറ്റഗറികളിലായി ആറ് കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 400 ലധികം പേർ പങ്കെടുത്തു.

കാറ്റഗറി ഒന്നിൽ റാങ്ക് നേടിയ മിസ്ബ മുഴപ്പിലങ്ങാട് 'അറഫ'യിൽ സാബിത്തിന്റെയും നുസ്രത്തിന്റെയും മകളാണ്.എയ്ഞ്ചൽ യു. പി സ്കൂൾ വിദ്യാർത്ഥിനിയാണ്. കാറ്റഗറി രണ്ടിൽ റാങ്ക് നേടിയ ഹൂറിയ അരിപ്പാമ്പ്ര 'ബൈത്തുൽ ഖൈറിൽ' അബ്ദുൾ ജബ്ബാറിന്റെയും ഖൈറുന്നിസയുടെയും മകളും പാച്ചേനി ഗവ. ഹൈസ്കൂൾ വിദ്യാർത്ഥിനിയുമാണ്. കാരക്കുണ്ട് വദീമ ബൂഥ്വി വഫിയ്യ കോളേജ് വിദ്യാർത്ഥിനിയായ സ്വാലിഹയും കാറ്റഗറി രണ്ടിൽ റാങ്ക് പങ്കിട്ടു. തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷിഹാബിന്റെയും കുഞ്ഞാമിനയുടെയും മകളാണ്.

കാറ്റഗറി മൂന്നിൽ റാങ്ക് നേടിയ സജിന പൂണംകോട് സ്വദേശിനിയാണ്. ഷൈജുവാണ് ഭർത്താവ്. ഹിന്ദിയിൽ ബിരുദം നേടിയ സജിന കൂവേരി ബാങ്ക് കളക്ഷൻ ഏജന്റാണ്.

അറിവരങ്ങ് ചെയർമാൻ ഷാക്കിർ തോട്ടിക്കലാണ് ഫലം പ്രഖ്യാപിച്ചത്. മാർക്ക്‌ വിവരം 9846697695 നമ്പറിൽ ലഭിക്കുന്നതാണ്.




Powered by Blogger.