മൗറീഷ്യസ് ( ഡോഡോ പക്ഷികളുടെ നാട് )
അറബ് നാവികര്‍ കണ്ടെത്തിയ മൗറീഷ്യസ്, ഡോഡോ പക്ഷികളുടെ നാട്
വെളുത്ത പഞ്ചാര മണല്‍ നിറഞ്ഞു കിടക്കുന്ന തീരങ്ങള്‍... കടലിലേക്ക് നോക്കിയാല്‍ അടിത്തട്ടു പോലും തെളിഞ്ഞു കാണുന്ന തരത്തിലുള്ള വെള്ളം.. ഇറങ്ങിച്ചെല്ലുവാന്‍ തോന്നിപ്പിക്കുന്ന ഒരു വലിയ ജലാശയത്തിനു നടുവിലെ ചെറിയ ദ്വീപ്... വളരെ കുറഞ്ഞ വാക്കുകളില്‍ മൗറീഷ്യസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളിലൊന്നായ മൗറീഷ്യസ് സഞ്ചാരികള്‍ക്ക് ഒരു അത്ഭുത ലോകമാണ്. മൗറീഷ്യസിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...
💠മൗറീഷ്യസ് (Mauritius)
ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാഷ്ട്രമാണ് റിപ്പബ്ലിക് ഓഫ് മൗറീഷ്യസ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കുകിഴക്കൻ തീരത്ത് നിന്ന് മഡഗാസ്കറിന് കിഴക്ക് 2,000 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. റോഡ്രിഗസ്, അഗലാഗ, സെന്റ് ബ്രാൻഡൻ എന്നീ മൂന്നു ദ്വീപുകളാണ് രാജ്യത്തിന്റെ പ്രധാന ഭാഗം. മൗറീഷ്യസ്, റോഡ്രിഗസ് ദ്വീപുകളും സമീപത്തുള്ള റീയൂണിയനും ഇതിന്റെ ഭാഗമായി വരും.
ഒരു ജനാധിപത്യ രാജ്യമായാണ് ഭരണഘടന മൗറീഷ്യസിനെ വിഭാവനം ചെയ്യുന്നത്.
2040 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൗറീഷ്യസ്സിന്റെ തലസ്ഥാനം പോർട്ട് ലൂയിസ് ആണ്. 1814-ൽ ഫ്രാൻസിനെ കീഴടക്കി കോളനി വാഴ്ച്ച ആരംഭിച്ച ബ്രിട്ടനിൽ നിന്നും 1968-ൽ മൗരീഷ്യസ് സ്വതന്ത്രമായി. ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്. ആംഗലേയമാണ് ഔദ്യോഗിക ഭാഷയെങ്കിലും, മൗരീഷ്യൻ ക്രിയൊലെ, ഫ്രെഞ്ച് എന്നിവയും പ്രധാനമായും സംസാരിച്ചുവരുന്നു. ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാണീ രാജ്യം. ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. അമ്പതു ശതമാനത്തിലേറെ ജനങ്ങൾ ഹിന്ദുമത വിശ്വാസികളുമാണ്.
അറേബ്യൻ സഞ്ചരികളാണ് ഈ ദീപിൽ ആദ്യം എത്തിച്ചേർന്നത്. അവർ ഇതിനെ ദിനാ അരൊബി എന്നുവിളിച്ചു. 1507-ൽ പറങ്കി നാവികർ ഇവിടെ വന്നു തൂടങ്ങി. പഴയ പറങ്കി മാപ്പുകളിൽ "ക്രിനെ" എന്ന പേരിൽ ഇതിനെ കാണിക്കുന്നുണ്ട്. പറക്കനാവാത്ത "ദൊദൊ" എന്ന പക്ഷിയുടെ സാന്നിധ്യം കൊണ്ടാണിതെന്ന് വിശ്വസിക്കുന്നു. പിന്നീടെത്തിയ പറങ്കി നാവികൻ, ദോം പെദ്രൊ മാസ്കാരെൻഹസ്, ഈ ദ്വീപസമൂഹങ്ങളെ മാസ്കാരെൻസ് എന്നു വിളിച്ചു. 1598-ൽ നാവിക സേനാപതി വൈബ്രാൻഡ് വാൻ വാർവിക്കിന്റെ നേതൃതത്തിൽ ഡച്ച് പടവ്യൂഹം "ഗ്രാൻഡ് തുറമുഖത്ത്" എത്തിച്ചേരുകയും ദ്വീപിനെ മൗറീഷ്യസ് നാമകരണം ചെയ്യുകയും ചെയ്തു. 1715-ൽ ചുറ്റുമുള്ള ദ്വീപുകൾ കയ്യടക്കിയിരുന്ന ഫ്രാൻസ് മൗറീഷ്യസിനേയും സ്വന്തമാക്കി ഐലെ ദെ ഫ്രാൻസ് നാമകരണം ചെയ്തു. 1814-ൽ ഫ്രാൻസിനെ കീഴടക്കി വെള്ളക്കാർ ദ്വീപിനെ സ്വന്തമാക്കി മൗറീഷ്യസ് എന്നു നാമകരണം ചെയ്തു.
💠ചരിത്രം
◆ഡച്ച് കാലഘട്ടം
1598-1710
◆ഫ്രെഞ്ച് കാലഘട്ടം
1715-1814
◆ബ്രിട്ടീഷ് കാലഘട്ടം
1814-1968
സർ റോബർട്ട് ഫാർക്കരിന്റേ നേത്രുതത്തിൽ തുടങ്ങിയ ഭരണം സത്വരമായ സാമൂഹിക സാമ്പത്തിക നേട്ടത്തിന് സാക്ഷ്യം വഹിച്ചു. 1835-ൽ അടിമത്തം നിർത്തലാക്കി. ഇതു ആഫ്രിക്കൻ അടിമകൾക്കു പകരം ഇന്ത്യയിൽ നിന്നും തൊഴിലാളികളെ വരുത്താൻ കാരണമായി. അവർ പ്രധാനമായും കരിമ്പിൻ തടങ്ങൾ, നിർമ്മാണശാലകൾ, ഗതാഗതമേഖല, കെട്ടിട നിർമ്മാണമേഖല, എന്നിവിടങ്ങലിൽ പണിയെടുത്തു.
ഇന്ത്യക്കാർ പ്രധാനമായും കൊൽകത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ആദ്യസമൂഹം 1721-ൽ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നായിരുന്നു. പ്രധാനമായും ബഗാളികളും തമിഴരും. ലൂയിസ് തുറമുഖം മൂന്ന് മേഖലയായി തിരിച്ചിരുന്നു, ഇന്ത്യക്കാർ 'ക്യാംപ് ദെ മലബാർ' എന്ന കിഴക്കൻ പ്രാന്തപ്രദേശത്തായിരുന്നു. അതുകൂടാതെ, മഡഗാസ്കർ, ആഫ്രിക്കയുടെ തെക്കും കിഴക്കും, മൊസാംബിക്ക്, കോമരി ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ധാരാളം കുടിയേറ്റക്കാരും ഉണ്ടായിരുന്നു. പിന്നീട് വ്യാപാരികളായ ചൈനീസ് കുടിയേറ്റക്കാരും എത്തിയതോടെ ദ്വീപ് എഷ്യക്കാരാൽ പ്രബലമായി.വികസിച്ചുവന്ന വിപണനസാദ്ധ്യത ധാരാളം വടക്കേ ഇന്ത്യൻ വ്യാപാരികളെ അങ്ങോട്ടു ആകർക്ഷിച്ചു.
💠ഭൂമിശാസ്ത്രം
80-ലക്ഷം വർഷങ്ങൾക്കുമുമ്പുണ്ടായ അഗ്നിപർവ്വതസ്പോടനം വഴിയാണ് മൗറീഷ്യസ് ദ്വീപുകൾ ഉണ്ടായത്. മാസ്കെരേൻ ദ്വീപുകളുടെ ഭാഗമാണ് മൗറീഷ്യസ്. ഇപ്പോൾ സജീവമായ ഒരു അഗ്നിപർവ്വതവുമില്ല. കഴിഞ്ഞ 10000 വർഷത്തിനിടക്ക് ഒരു അഗ്നിപർവ്വതസ്പോടനവും രേഖപ്പെടുത്തിയിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് 300 മുതൽ 800 മീറ്റർ വരെ ഉയരമുള്ള, വിട്ടു വിട്ടു കിടക്കുന്ന മലനിരകളാൽ ചുറ്റപെട്ടതാണ് മൗറീഷ്യസ്. തീരത്തുനിന്നും ഉള്ളിലെ സമതലത്തിലേക്കെത്തുമ്പോൾ ഉയരം 670 മീറ്റർ വരെയാകുന്നു. ഏറ്റവും ഉയരം കൂടിയ ഭാഗം തെക്കുപടിഞ്ഞാറുള്ള പിറ്റൊൻ ദെ ല പെറ്റിറ്റ് രിവിരെ നോയിരാണ്(828 മീറ്റർ). പുഴകളാലും നദികളാലും ദ്വീപ് സമൃദ്ധമാണ്, പർവ്വതാഗ്നിപ്രവാഹം മൂലമുണ്ടായ വിടവുകളിലൂടെയാണ് ഇവ പ്രധാനമായും വരുന്നത്.
ഉഷ്‌ണമേഖലയിലുള്ള കാലാവസ്ഥയാണ് കാടുകളാലും മരങ്ങളാലും ചുറ്റപ്പെട്ട തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. കാലികമായ ചക്രവാതം ജന്തു-സസ്യജാലങ്ങൾക്ക് വിനാശകരമാകുമെങ്കിലും, അവ ദ്രുതഗതിയിൽ അതിനെ തരണം ചെയ്യാറുണ്ട്. ലോകത്തിൽ എറ്റവും ശുദ്ധമായ വായുവാണ് മൗറീഷ്യസിലേത്. ലോകാരോഗ്യസംഘടന പ്രസിദ്ധികരിച്ച വായു ഗുണനിലവാര സുചികയിൽ മൗറീഷ്യസിന് രണ്ടാം സ്ഥാനമാണുള്ളത്.
ദക്ഷിണായനരേഖയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട്, ഉഷ്‌ണമേഖലയിലെ കാലവസ്ഥയാണ്. പ്രധാനമായും രണ്ടു ഋതുക്കൾ: നവംബർ മുതൽ എപ്രിൽ വരെ നീണ്ടുനിൽക്കുന്ന ഈർപ്പമുള്ള ഉഷ്‌ണകാലം, ഈ സമയത്തെ ശരാശരി താപനില 24.7° ആണ്, ജുൺ മുതൽ സെപ്ത്ംബർ വരെ ഉണങ്ങി വരണ്ടു തണുപ്പുള്ള ശൈത്യവും, ഈ സമയത്തെ ശരാശരി താപനില 20.4° ആണ്. എറ്റവും ചൂടൂള്ള സമയം ജനുവരിയും ഫബ്രുവരിയുമാണ്, ശരാശരി, പകലത്തെ ഉയർന്ന താപനില 29.2°. എറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത് ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലാണ്, ശരാശരി, രാത്രിയിലെ എറ്റവും എറ്റവും കുറഞ്ഞ താപനില 16.4°. വർഷത്തിൽ തീരങ്ങളിൽ 900മിമീ-ഉം സമതലങ്ങളിൽ 1500മിമീ-ഉം മഴ ലഭിക്കാറുണ്ട്. മഴ പ്രധാനമായും ലഭിക്കുന്നതു വേനൽക്കാലത്താണ്.
💠ഒരു ദ്വീപ് മാത്രമല്ല!
ഈ രാജ്യത്തെക്കുറിച്ച് അറിയപ്പെടാത്ത മറ്റൊരു വസ്തുത എന്നത് മൗറീഷ്യസ് രാജ്യം യഥാർത്ഥത്തിൽ മൗറീഷ്യസ് ദ്വീപുകൾ, അയൽരാജ്യമായ റോഡ്രിഗസ്, കാർഗഡോസ് കാരജോസ് ഷോൾസ് (അല്ലെങ്കിൽ സെന്റ് ബ്രാൻഡൻ), അഗലെഗ ദ്വീപുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് . ഇത് ബ്രിട്ടനുമായുളള പല സംവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ചൂടേറിയ മത്സരം നടത്തുമ്പോൾ, വടക്കുകിഴക്ക് ഏകദേശം 2 000 കിലോമീറ്റർ അകലെയുള്ള ചാഗോസ് ദ്വീപസമൂഹവും മൗറീഷ്യക്കാർ അവകാശപ്പെടുന്നു.
💠ഡോഡോ പക്ഷികളും മൗറീഷ്യസും
വംശനാശം സംഭവിച്ചുപോയ ഡോഡോ പക്ഷികള്‍ വസിച്ചിരുന്ന ഭൂമിയിലെ ഏക ഇടമായിരുന്നു മൗറീഷ്യസ്. പറക്കുവാന്‍ സാധിക്കാത്ത ഈ പക്ഷി ഇന്ന് മൗറീഷ്യസിന്‍റെ ദേശീയ പക്ഷിയാണ്. വഴിതെറ്റിപ്പറന്നു വന്ന പ്രാവുകള്‍ക്ക് സംഭവിച്ച ജനതിക, രൂപ വ്യതിനാനങ്ങളാണ് ഡോഡോ പക്ഷിയുടെ പരിണാമത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. 1598 ൽ ഡച്ച് കുടിയേറ്റക്കാർ തുടങ്ങിവെച്ച വേട്ടയാടലുകളാണ് ഇവയുടെ വംശനാശത്തിന് കാരണമായതെന്നും പറയപ്പെടുന്നു. 1660 കളിൽ ആണ് ഇവിടുത്തെ അവസാന ഡോഡോ ജീവിച്ച സമയം.
💠ലെ മോണ്‍ ബ്രാബന്‍റ് മൗണ്ടെയ്ന്‍
ലെ മോർൺ ബ്രബാന്ത് പർവ്വതം മൗറീഷ്യസിന്‍റെ ചരിത്രത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇടമാണ്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും രക്ഷപ്പെട്ട അടിമകളുടെ അഭയകേന്ദ്രമായിരുന്നു പർവ്വതം, അവർ മലയിലെ ഗുഹകളെ വാസസ്ഥലങ്ങളാക്കി. പട്ടാളക്കാർ വരുന്നതുവരെ അടിമകൾ വർഷങ്ങളോളം ഇവിടെ താമസിച്ചിരുന്നു.
💠ഔദ്യോഗിക ഭാഷയില്ലാത്ത രാജ്യം
ഔദ്യോഗിക ഭാഷയില്ലാത്ത രാജ്യമാണ് മൗറീഷ്യസ്. ഗവൺമെന്റിന്റെ പ്രധാന ഭാഷയായും ഭരണപരമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ഭാഷയും ഇംഗ്ലീഷാണ്. എന്നാല്‍ ദ്വീപിന്റെ ഭൂരിഭാഗവും ഫ്രഞ്ച് ആണ് സംസാരിക്കുന്നത്. ഫ്രഞ്ച് പ്രചോദിത ഭാഷയായ ക്രിയോൾ സംസാരിക്കുന്വരാണ് ഇവരിലധികവും.
💠രണ്ട് യുനസ്കോ സൈറ്റുകള്‍
ബീച്ചുകള്‍ക്കും ലഗൂണുകള്‍ക്കും പുറമെ ഇവിടെ തീര്‍ച്ചയായും കാണേണ്ടത് ദ്വീപിലെ യുനസ്കോ പൈതൃക സ്മാരകങ്ങളാണ്. ആപ്രവസി ഘട്ട്, ലെ മോർൺ ബ്രബാന്ത് എന്നിവയാണത്, രണ്ടും ഇന്ന് രാജ്യത്തിന്റെ ഭൂതകാലത്തെ ഓർമ്മപ്പെടുത്തുന്നു.
💠ഹിന്ദു ഭൂരിപക്ഷമുള്ള രാജ്യം
ജനങ്ങള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന മതം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്കുന്ന രാജ്യമാണ് മൗറീഷ്യസ്. ഇവിടുത്തെ 48.5% ശതമാനം ആളുകളും ഹിന്ദു മതം പിന്തുടരുന്നവരാണ്, ഒരു ഹിന്ദു ഭൂരിപക്ഷമുള്ള ഏക ആഫ്രിക്കൻ രാജ്യമാണ് ഇത്. 26.3% റോമന്‍ കത്തോലിക്കരും 17.3% ഇസ്ലാം മതവിശ്വാസികളും ഇവിടെ വസിക്കുന്നു.
💠ഏറ്റവും കൂടിയ ജനസാന്ദ്രത
ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള രാജ്യമാണ് മൗറീഷ്യസ്. ചെറിയ ദ്വീപിൽ 1.2 ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്നു, ഇന്തോ-പാകിസ്ഥാൻ വംശജരായ ആളുകളാണ് (ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും, അവരിൽ പലരും ഇൻഡെൻറഡ് തൊഴിലാളികളുടെ പിൻഗാമികളാണ്). ജനസംഖ്യയുടെ നാലിലൊന്ന് ഭാഗവും ക്രിയോൾ (ഫ്രഞ്ച്, ആഫ്രിക്കൻ വംശജരുടെ ഒരു മിശ്രിതം) ആണ്, ഫ്രാങ്കോ-മൗറീഷ്യന്മാരുടെയും ചൈന-മൗറീഷ്യക്കാരുടെയും (ചൈനീസ് വംശജരായവർ) ഒരു ചെറിയ ജനസംഖ്യയുണ്ട്.
💠ഏറ്റവും മികച്ച ബീച്ചുകള്‍
ഏറ്റവും മികച്ച ബീച്ച്, മധുവിധു ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ്. ഉദാഹരണത്തിന്, 2011 ലെ വേൾഡ് ട്രാവൽ അവാർഡുകളാൽ ലോകത്തിലെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനായി ട്രൂ ഓക്സ് ബിച്ചസ് തിരഞ്ഞെടുക്കപ്പെട്ടു.