ലോക റോസ് ദിനം (സെപ്തംബര്‍ 22)
ഇന്ന് ലോക റോസ് ദിനം (സെപ്തംബര്‍ 22)
ലോക റോസ് ദിനമാണ് സെപ്തംബര്‍ 22.എന്താണ് റോസ് ഡേ. ക്യാന്‍സര്‍ ബാധിതര്‍ക്ക് സന്തോഷവും ആശ്വാസവും പകരുന്നതിനാണ് ലോക റോസ് ദിനം ആചരിക്കുന്നത്.
കാനഡയിലെ രക്താര്‍ബുദ ബാധിതയായ 12 വയസുകാരി മെലിന്റെ റോസിന്റെ ഓര്‍മ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്.1994 ല്‍ അസ്കിന്‍ ട്യൂമറെന്ന അപൂര്‍വ രക്താര്‍ബുദം ബാധിച്ച് മരണത്തിന് കീഴടങ്ങിയ മെലിന്‍റയോട് ഡോക്ടര്‍മാര്‍ പറഞ്ഞത് രണ്ടാഴ്ചയില്‍ കൂടുതല്‍ അതിജീവിക്കാനാവില്ലെന്നാണ്. പക്ഷെ അവള്‍ പതറിയില്ല. ജീവിതം തിരിച്ചു പിടിക്കാനാവുമെന്ന ശുഭ പ്രതീക്ഷയില്‍ തന്നെയായിരുന്നു മെലിന്‍റെ അവസാന ശ്വാസം വരെ പൊരുതിയത്.
തനിക്ക് ചുറ്റുമുള്ള മറ്റ് രോഗികള്‍ക്കും അവള്‍ ശുഭാപ്തി വിശ്വാസം പകര്‍ന്ന് നല്‍കി.അവര്‍ക്കായി കവിതകളും കഥകളും രചിച്ചു.ജീവിച്ചിരിക്കുന്ന കാലമത്രയും സന്തോഷത്തോടെയിരിക്കണമെന്ന വലിയ ബോധമാണ് അവള്‍ നല്‍കിയത്.
ഈ ദിവസം ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീക്ഷയുടെയും സൂചകമായാണ് റോസാ പൂവ് നല്‍കുന്നത്.