ലോക കണ്ടാമൃഗം ദിനം (സെപ്തംബര്‍ 22)

Arivarang world rhino day (22/09/2021)

ഇന്ന് ലോക കണ്ടാമൃഗം ദിനം (സെപ്തംബര്‍ 22)

ഒറ്റക്കൊമ്പൻ

ഷാക്കിര്‍ തോട്ടിക്കല്‍

ശാസ്ത്രീയ നാമം : റിനോസിറസ് യൂനികോര്‍ണിസ്
ജീവിത കാലയളവ് : 40 വർഷം
തൂക്കം : 200 kg
സ്പീഡ് : 55 km/h

കരജീവികളിൽ ആന കഴിഞ്ഞാൽ വലിപ്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനമുള്ള ജീവിയാണ് ഇന്ത്യൻ കണ്ടാമൃഗങ്ങൾ. ഇവയുടെ ശരീരത്തിന് ശരാശരി 380 സെൻറീമീറ്ററോളം ഉയരമുണ്ടാകും. പ്രായപൂർത്തിയെത്തിയ ഒരു ആൺകണ്ടാമൃഗത്തിന് 200 കിലോഗ്രാം വരെ ഭാരം ഉണ്ടാകും. മൂക്കിനു മുകളിലായി ഒറ്റക്കൊമ്പുള്ള ജീവികളാണ് ഇന്ത്യൻ കണ്ടാമൃഗങ്ങൾ. എന്നാൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങളിൽ ഇത് കാണുകയില്ല. മനുഷ്യ നഖങ്ങളെപോലെ പൂർണമായും കരോട്ടിൻ ഉപയോഗിച്ചു നിർമ്മിച്ചവയാണ് ഈ കൊമ്പ്. ഔഷധ ഗുണമുണ്ടെന്നും പറയപ്പെടുന്നു.
ജനിച്ച് ആറു വർഷമാകുമ്പോഴാണ് ഇവയിൽ കൊമ്പു മുളച്ചു തുടങ്ങുന്നത്. മുതിർന്നവയിൽ 25 സെൻറീമീറ്ററോളം വലുപ്പത്തിൽ കൊമ്പ് വളരാറുണ്ട്. കട്ടിയേറിയതും സിൽവർ ബ്രൗൺ നിറത്തിലുള്ളതുമായ ജീവികളാണ് ഇന്ത്യൻ കണ്ടാമൃഗങ്ങൾ. ശരീരത്തിൽ തൊലി മടക്കുകളായി കാണപ്പെടുന്നത് ഇവയുടെ പ്രത്യേകതയാണ്. മുൻകാലുകളിലും ചുമലുകളിലും തഴമ്പു പോലുള്ള മുഴകൾ കാണാം.
പൊതുവെ ഒറ്റയ്ക്ക് ജീവിക്കാൻ താൽപര്യപ്പെടുന്നവരാണ് കണ്ടാമൃഗങ്ങൾ. എന്നാൽ ഇണചേരുന്ന അവസരങ്ങളിലും അമ്മയും കുഞ്ഞുമായിരിക്കുമ്പോഴും സ്വഭാവം ഇതിൽ നിന്നും വ്യത്യസ്തമായിരിക്കും. കാട്ടിൽ ഓരോ കണ്ടാമൃഗത്തിനും അവരുടേതായ അധികാരപരിധി ഉണ്ടായിരിക്കും. പലപ്പോഴും ഇത് 2 മുതൽ 8 കിലോമീറ്റർ വരെ ചുറ്റളവിൽ ആയിരിക്കും. ഇണചേരുന്ന കാലങ്ങളിൽ ഒഴികെ മറ്റു സമയങ്ങളിൽ മറ്റു ആൺ കണ്ടാമൃഗങ്ങൾ ഈ അധികാര പരിധിയിലൂടെ കടന്നുപോകുന്നതിനോട് ഇവ സഹകരിക്കാറുണ്ട്. രാത്രിയും പുലർച്ചെയും ക്രിയാത്മകരായിരിക്കുന്ന ഇവർ പകൽ മുഴുവൻ നദിയിലോ തടാകത്തിലോ വെള്ളത്തിൽ തന്നെയോ കഴിച്ചു കൂട്ടുകയാണ് പതിവ്. നല്ല നീന്തൽകാരായ ഇവർ 10 രീതിയിൽ പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. 55 കിലോ മീറ്റർ വേഗതയിൽ ഇവയ്ക്ക് ഓടാൻ കഴിയും. കാഴ്ചശക്തി പൊതുവേ കുറവായിരിക്കും. ശത്രുക്കൾ ഇവയ്ക്ക് വളരെ കുറവാണ്. എന്നാൽ കടുവകൾ ഇവയുടെ കുഞ്ഞുങ്ങളെ പലപ്പോഴും ആക്രമിക്കാറുണ്ട്. പുല്ലു തിന്ന് ജീവിക്കുന്ന ജീവികളാണിവ. അതോടൊപ്പം തന്നെ ഇലകളും കുറ്റിച്ചെടികളും പഴങ്ങളും ഇവയ്ക്ക് ആഹാരമാവാറുണ്ട്.
പെൺ കണ്ടാമൃഗങ്ങൾ 6 വയസ്സാകുമ്പോഴാണ് ഇണചേരാൻ തുടങ്ങുന്നത്. ആൺ കണ്ടാമൃഗങ്ങളാവട്ടെ 15 വർഷം പ്രായമാകുമ്പോഴേ ഇണചേരുകയുള്ളൂ. മുതിർന്ന കണ്ടാമൃഗങ്ങൾ ഇവയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നത് കൊണ്ടാണിത്. 15 മാസമാണ് ഇവയുടെ ഗർഭകാലം. 34, 51 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇവ വീണ്ടും ഗർഭധാരണം നടത്തുന്നത്.
40 വർഷമാണ് ഇവയുടെ ശരാശരി ആയുസ്സ്.



Powered by Blogger.