പുരയിടം വൃത്തിയാക്കിയപ്പോള്‍ അയാള്‍ക്ക് ഒരു പാമ്പിന്‍കുഞ്ഞിനെ കിട്ടി
പുരയിടം വൃത്തിയാക്കിയപ്പോള്‍ അയാള്‍ക്ക് ഒരു പാമ്പിന്‍കുഞ്ഞിനെ കിട്ടി. ഒരു കൗതുകത്തില്‍ അയാള്‍ അതിനെ വളര്‍ത്താന്‍ തുടങ്ങി. അവര്‍ തമ്മില്‍ നല്ല അടുപ്പമായി. നാളുകള്‍കൊണ്ട് അതൊരു വലിയ പാമ്പായി മാറി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ പാമ്പിന്റെ ഉത്സാഹം കുറഞ്ഞു. എപ്പോഴും തളര്‍ന്ന പോലെ കിടപ്പായി. ഭക്ഷണം കഴിക്കാതായി. അയാള്‍ കിടക്കുമ്പോഴെല്ലാം പാമ്പ് അയാളുടെ അടുത്ത് വന്ന് നീണ്ട് നിവര്‍ന്ന് കിടക്കും. പാമ്പിനെ അയാള്‍ വെറ്ററിനറി ഡോക്ടറെ കാണിച്ചു. പരിശോധനക്ക് ശേഷം ഡോക്ടര്‍പറഞ്ഞു: ഇതിന് കുഴപ്പമൊന്നുമില്ല. പാമ്പ് നിങ്ങളുടെ കൂടെ കിടക്കുന്നത് നിങ്ങളുടെ അളവെടുക്കാനാണ്. ഇതു നിങ്ങളെ ഭക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അന്നുതന്നെ അയാള്‍ പാമ്പിനെ ഉപേക്ഷിച്ചു. ബയോഡേറ്റവാങ്ങി തുടങ്ങാന്‍ സാധിക്കുന്നതല്ല ബന്ധങ്ങള്‍. ഓരോ ബന്ധവും ആരംഭിക്കുന്നത് പുതുമയുടേയോ, ആവശ്യങ്ങളുടേയോ, ആകസ്മികതയുടേയോ അടിത്തറിയില്‍ നിന്നാകാം. പക്ഷേ, ബന്ധങ്ങള്‍ തുടരേണ്ടതിന്റെ മാനദണ്ഡം ഇതൊന്നുമല്ല. എല്ലാ ബന്ധങ്ങളും എക്കാലവും നിലനിര്‍ത്തേണ്ടവയല്ല. അനാരോഗ്യകരമെന്ന് തോന്നുന്നവ ഉപക്ഷിക്കുക തന്നെ വേണം. ചുറ്റും രൂപ്പപെടുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ കരുതലോടെ കാത്തുസൂക്ഷിക്കേണ്ട വളരെ കുറച്ചു ബന്ധങ്ങള്‍ മാത്രമേ കാണൂ. അവയ്ക്ക് ചില സവിശേഷതകളുണ്ടായിരിക്കും. പരസ്പരം വളരാന്‍ അനുവദിക്കുക, വ്യത്യാസങ്ങള്‍ അംഗീകരിക്കുക, സ്വകാര്യ ഇടങ്ങള്‍ അനുവദിക്കുക ഇതെല്ലാം ആ ബന്ധങ്ങളുടെ സവിശേഷതകളായിരിക്കും. അപകടകരമെന്നും അനുചിതമെന്നും തോന്നുന്നവ അവസാനിപ്പിക്കാന്‍ കഴിയണം. ചേര്‍ത്തുപിടിക്കേണ്ട ബന്ധങ്ങള്‍ ഉപേക്ഷിക്കാതിരിക്കാന്‍ ഒരു കാരണമെങ്കിലും നിലനിര്‍ത്തണം. ബന്ധങ്ങള്‍ സുതാര്യമാകട്ടെ....