നാം അനാവശ്യമായി ചുമക്കുന്ന വിഴുപ്പു ഭാണ്ഡങ്ങൾ നമ്മുടെ പരാജയങ്ങൾക്ക് കാരണമാകുന്നു.
🔅 മറ്റൊരാളുടെ സമ്മർദ്ദം മൂലം നമുക്ക് ഒരു കാര്യം ചെയ്യേണ്ടി വരുമ്പോൾ , അത്. നാം ദിനേന ചെയ്യുന്ന കാര്യം ആണെങ്കിൽ പോലും ചിലപ്പോൾ പരാജയപ്പെട്ടേക്കാം.
🔅 ഒരിക്കൽ ഒരു രാജാവ് നായാട്ടിനു ഇറങ്ങിയതായിരുന്നു . അദ്ദേഹം ഒരു അരുവിയുടെ തീരത്ത് കൂടെ നടന്നു നീങ്ങുമ്പോൾ ഒരു വൃദ്ധൻ തലയിൽ ഒരു വലിയ വിറക് കെട്ടും ആയി നടന്നു വരുന്നു . രാജാവിനെ അത്ഭുത പെടുത്തിക്കൊണ്ട് സാമാന്യം വലിപ്പം ഉള്ള ആ അരുവി വൃദ്ധൻ വളരെ എളുപ്പത്തിൽ ചാടിക്കടക്കുന്നു.അതും തലയിൽ ആ വലിയ വിറകു കെട്ടും ചുമന്നു കൊണ്ട്..!
🔅 രാജാവിന് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല... അദ്ദേഹം ആ വയോധികന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു : 'നിങ്ങൾ ഒരു വലിയ അഭ്യാസി ആണെന്ന് തോന്നുന്നു... ഇത്തരത്തിലുള്ള ഒരു പ്രകടനം ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല. നിങ്ങൾ ഇത് എനിക്ക് വേണ്ടി ഒന്ന് കൂടി ആവർത്തിക്കുകയാ ണെങ്കിൽ ഞാൻ നിങ്ങൾക്ക് ആയിരം സ്വർണ നാണയങ്ങൾ സമ്മാനം ആയി നല്കാം.
🔅 വൃദ്ധൻ വിറകു കെട്ടും ആയി വീണ്ടും അരുവി ചാടിക്കടക്കുവാൻ ശ്രമിച്ചു . പക്ഷെ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. വീണ്ടും രണ്ടു തവണകൂടി കൂടുതൽ വാശിയോടെ ശ്രമിച്ചു നോക്കി .എന്നാൽ വീണ്ടും വീണ്ടും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. അപ്പോൾ രാജാവ് ചോദിച്ചു : അല്ലയോ സുഹൃത്തേ ഞാൻ ആദ്യം നോക്കുമ്പോൾ നിങ്ങൾ അനായാസംഈ അരുവി ചാടി കടന്നത് ഞാൻ കണ്ടതാണല്ലോ . പക്ഷെ ഇപ്പോൾ നിങ്ങൾക്ക് എന്താണ് പറ്റിയത്...?
🔅 വൃദ്ധൻ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു . " രാജൻ ഞാൻ ആദ്യം ഈ അരുവി ചാടി കിടക്കുമ്പോൾ എന്റെ തലയിൽ ആകെ ഒരു വിറക് കെട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ... എന്നാൽ ഇപ്പോൾ നോക്കൂ ആയിരം സ്വർണ്ണനാണയങ്ങളുടെ ഭാരം കൂടെ എനിക്ക് വഹിക്കേണ്ടതുണ്ട്..!"
🔅 അറിഞ്ഞോ അറിയാതെയോ നമ്മുടെയെല്ലാം ജീവിതത്തിലും പലപ്പോഴും ഇതു തന്നെ സംഭവിക്കുന്നു. അനാവശ്യമായ "മനോ ഭാരങ്ങൾ" ചുമന്ന് നടക്കുന്നത് കാരണം വളരെ ലളിതമായ കാര്യങ്ങളിൽ പോലും നാം പരാജയപ്പെട്ട് പോകുന്നു..! അത്തരം "മനോ ഭാരങ്ങളെ " സ്വയം കണ്ടെത്തി ഉപേക്ഷിക്കുന്നതിലൂടെ ജീവിതയാത്ര കൂടുതൽ അനായാസമാക്കാവുന്നതേയുള്ളൂ...
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅