ടെസ്ലാ കാറുകളുടെ സ്ഥാപകന്‍
ഒരിക്കല്‍ ടെസ്ലാ കാറുകളുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനോട് ചോദിച്ചു, ഇത്ര റിസ്‌ക്കാണെന്നു അറിഞ്ഞിട്ടും, തിരിച്ചടികള്‍ നേരിട്ടിട്ടും എന്ത് കൊണ്ടാണ് ഇലക്ട്രിക് കാറുകളുടെ നിര്‍മാണവുമായി മുന്നോട്ട് പോയത്. അപ്പോള്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു : 'ഇലക്ട്രിക് കാറുകള്‍ എന്നാല്‍ വേഗത കുറവും ഫീച്ചറുകള്‍ ഒട്ടുമില്ലാത്ത കാറുകള്‍ ആണെന്ന കാഴ്ചപ്പാട് മാറ്റാനായിരുന്നു എന്റെ ശ്രമം. അല്ലാതെ അത് ജയിക്കുമോ തോല്‍ക്കുമോ എന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചുമില്ല ഭയപ്പെട്ടുമില്ല എന്ന്.'
തുടക്കത്തില്‍ ഒരു പാട് തിരിച്ചടികളും നഷ്ടങ്ങളും നേരിട്ട ടെസ്ല എന്ന കമ്പനി ഇന്ന് കാര്‍ നിര്‍മാണവ്യവസായത്തില്‍ പതിവ് രീതികളെയെല്ലാം മാറ്റിക്കൊണ്ട്, കാഴ്ചപ്പാടിനെ അട്ടിമറിച്ചു കൊണ്ട് ആഗോളവാഹന വിപണിയില്‍ അജയ്യരായി തന്നെ മുന്നേറുന്നു. തോറ്റു പോകുമെന്ന് ഭയപ്പെടാതെ തനിക്കിഷ്ടമുള്ളത് ചെയ്യുന്ന, തന്റെ സംതൃപ്തിക്ക് പ്രാധാന്യം കൊടുക്കുന്നവര്‍. അല്ലെങ്കിലും ഒന്നും ശ്രമിക്കാതെ മരണപ്പെട്ടു പോകുന്നതിലും നല്ലത് അങ്ങ് പൊരുതി തോല്‍ക്കുന്നത് തന്നെയാണ്.