ചരിത്രത്തിൽ ഇന്ന്, ഒക്ടോബർ 01

Arivarang, malayalam history October 1, അറിവരങ്ങ്, മലയാളം ചരിത്രം ഒക്ടോബർ 1


 🔥🌟🔥🌟🔥🌟🔥🌟
✒️ചരിത്രത്തിൽ ഇന്ന്✒️
🔅🔅🔅🔅🔅🔅🔅🔅
       01-10-2021
🔥🌟🔥🌟🔥🌟🔥🌟
ഇന്ന് 2021 ഒക്ടോബർ 01 (1197 കന്നി 15) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
📝📝📝📝📝📝📝📝
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 01 വർഷത്തിലെ 274 (അധിവർഷത്തിൽ 275)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 91 ദിവസങ്ങൾ കൂടിയുണ്ട്
📝📝📝📝📝📝📝📝

🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻
♾️♾️♾️♾️♾️♾️♾️♾️

💠ലോക പുഞ്ചിരി ദിനം

💠ലോക സസ്യാഹാര ദിനം

💠അന്താരാഷ്ട്ര കോഫി ദിനം

💠അന്താരാഷ്ട്ര സംഗീത ദിനം

💠അന്താരാഷ്ട്ര വയോജന ദിനം

💠അന്താരാഷ്ട്ര റാക്കൂൺ അഭിനന്ദന ദിനം

💠മോഡൽ ടി ഡേ

💠സിഡി പ്ലെയർ ഡേ

💠നിർമ്മാണ ദിവസം

💠ലിങ്കൺഷയർ ദിനം

💠കുട്ടികളുടെ സംഗീത ദിനം

💠ഓട്ടിസ്റ്റിക് സംഭാഷണ ദിനം

💠ഭവനങ്ങളിൽ നിർമ്മിച്ച കുക്കി ദിനം

💠ദേശീയ മുടി ദിനം

💠ദേശീയ ലേസ് ദിനം

💠ദേശീയ ഡെനിം ദിനം

💠ദേശീയ കവിതാ ദിനം

💠ദേശീയ ഫയർ പപ്പ് ദിനം

💠ദേശീയ വൈവിധ്യ ദിനം

💠ദേശീയ ശരീരഭാഷാ ദിനം

💠ദേശീയ ബ്ലാക്ക് ഡോഗ് ദിനം

💠നാഷണൽ ബുക്ക് ഐടി! ദിവസം

💠ദേശീയ മത്തങ്ങ സുഗന്ധവ്യഞ്ജന ദിനം

💠സാക്ക് ദിനം (ജപ്പാൻ)

💠സ്വാതന്ത്ര്യദിനം (പാലാ)

💠ഗ്രൗണ്ട് ഫോഴ്സ് ഡേ (റഷ്യ)

💠സ്വാതന്ത്ര്യദിനം (തുവാലു)

💠സ്വാതന്ത്ര്യദിനം (സൈപ്രസ്)

💠ഏകീകരണ ദിനം (കാമറൂൺ)

💠സ്വാതന്ത്ര്യദിനം (നൈജീരിയ)

💠അധ്യാപക ദിനം (ഉസ്ബെക്കിസ്ഥാൻ)

💠ദേശീയ ആർബർ ദിനം (ബൊളീവിയ)

💠പ്രോസിക്യൂട്ടർ ദിനം (അസർബൈജാൻ)

💠സായുധ സേന ദിനം (ദക്ഷിണ കൊറിയ)

💠പഞ്ചശില വിശുദ്ധി ദിനം (ഇന്തോനേഷ്യ)

💠ആർബർ ദിനം (വടക്കൻ മരിയാന ദ്വീപുകൾ)

💠ദേശീയ ദിനം (ചൈന , ഹോങ്കോംഗ് , മക്കാവു)

💠പ്രായമായവരുടെ ദിനം (കസാക്കിസ്ഥാൻ , താജിക്കിസ്ഥാൻ)

💠ശിശുദിനം (സിംഗപ്പൂർ , ശ്രീലങ്ക , ഗ്വാട്ടിമാല , എൽ സാൽവഡോർ)



🌐ചരിത്ര സംഭവങ്ങൾ🌐 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️

🌐366 - ```ഡമാസസ് ഒന്നാമൻ മാർപ്പാപ്പ വിശുദ്ധീകരിക്കപ്പെട്ടു.``` 

🌐965 - ```ജോൺ പന്ത്രണ്ടാമൻ മാർപ്പാപ്പ വിശുദ്ധീകരിക്കപ്പെട്ടു.``` 

🌐1869 - ```ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി.```

🌐1880 - ```തോമസ് ആൽ‌വ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു.```

🌐1891 - ```സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായി.```

🌐1908 - ```ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി.```

🌐1928 - ```സോവിയറ്റ് യൂണിയൻ ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ചു.```

🌐1947 - ```നോർത്ത് അമേരിക്കൻ എഫ് -86 സാബർ ആദ്യമായി പറന്നു.```

🌐1949 - ```മാവോ സേതൂങ്ങ്‌ ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു.```

🌐1955 - ```സിൻജിയാങ് ഉയ്ഘർ സ്വയംഭരണ പ്രദേശം സ്ഥാപിതമായി.```

🌐1958 - ```നാസ സ്ഥാപിതമായി.```

🌐1960 - ```നൈജീരിയ, സൈപ്രസ്‌ എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി.```

🌐1961 - ```കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി.```

🌐1964 - ```ജപ്പാനിൽ ടോക്യോക്കും ഒസാകയ്ക്കുമിടയിൽ ഷിൻ‌കാൻസെൻ എന്ന അതിവേഗ റെയിൽ സർ‌വീസ് ആരംഭിച്ചു.```

🌐1969 - ```കോൺകോർഡ് എന്ന ശബ്ദാതിവേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു.```

🌐1971 - ```അമേരിക്കയിലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് പ്രവർത്തനമാരംഭിച്ചു.```

🌐1971 - ```ഒരു രോഗിയെ നിർണ്ണയിക്കാൻ ആദ്യത്തെ പ്രായോഗിക സിടി സ്കാനർ ഉപയോഗിച്ചു.```

🌐1975 - ```മുഹമ്മദ് അലി ജോ ഫ്രേസിയറെ മനിലയിൽ വെച്ച് ബോക്‌സിങ്ങ് മൽസരത്തിൽ തോല്പിച്ചു.```

🌐1978 - ```തുവാലു യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി.```

🌐1979 - ```ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അമേരിക്കയിലെ ആദ്യത്തെ ഇടയ സന്ദർശനം ആരംഭിച്ചു.```

🌐1982 - ```ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നി വേൾഡിൽ എപ്കോട്ട് തുറന്നു.```

🌐2003 - ```ജപ്പാൻ അതിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ജാക്സാ രൂപീകരിച്ചു.```



🌹ജന്മദിനങ്ങൾ🌹 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️

🌹റാം നാഥ് കോവിന്ദ് - ```ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ്.മുൻ ബിഹാർ ഗവർണറായിരുന്ന ഇദ്ദേഹം കാൺപൂരിൽനിന്നുള്ള ദലിത് നേതാവാണ്. 1945 ഒക്ടോബർ ഒന്നിന് കാൻപൂരിലാണ് റാം നാഥ് കോവിന്ദ് ജനിച്ചത്. 2015-ൽ കെ.എൻ. ത്രിപാഠിയുടെ പിൻഗാമിയായി ബീഹാർ ഗവർണർ സ്ഥാനമേറ്റെടുത്ത കോവിന്ദിനെ 2017 ജൂണിൽ എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു. എതിർസ്ഥാനാർത്ഥിയായിരുന്ന മുൻ ലോക്സഭാ സ്പീക്കർ മീര കുമാറിനെ തോല്പിച്ച് 2017 ജൂലൈ 25-ന് അദ്ദേഹം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.```

🌹രമേഷ് പിഷാരടി - ```ഒരു മലയാളചലച്ചിത്ര സംവിധായകനും, നടനും, സ്റ്റേജ് കലാകാരനുമാണ് രമേഷ് പിഷാരടി.2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്.ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിൻ സ്റ്റാലിയൻസി'ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ൽ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. നവംബർ 1 ന് മമ്മൂട്ടിയെ നായകനാക്കി 'ഗാനഗന്ധർവൻ' എന്ന പേരിൽ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു.```

🌹വിനീത് ശ്രീനിവാസൻ - ```മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ (Born ഒക്ടോബർ 1, 1984). ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ്. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ചലച്ചിത്രഗാനം. തുടർന്ന് നിരവധി സിനിമകളിൽ പാടി. 2005-ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഏറെ ശ്രദ്ധേയമായി. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖൽബിലെ (ക്ലാസ്മേറ്റ്സ്) എന്നീ ഗാനങ്ങൾ വിനീതിനെ കൂടുതൽ ജനപ്രിയനാക്കി. മലയാളി എന്ന മ്യൂസിക് ബാൻഡിലും അംഗമാണ്.2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്.ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

🌹ശിവാജി ഗണേശൻ - ```തമിഴ് ചലച്ചിത്ര രംഗത്തെ ഒരു ഐതിഹാസിക നടനായിരുന്നു ശിവാജി ഗണേശൻ (ഒക്ടോബർ 1, 1927 - ജൂലൈ 21, 2001). ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വച്ച ശിവാജിക്ക് 1959 ൽ കെയ്‌റോ, ഈജിപ്തിൽ വച്ച് നടന്ന ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.ആദ്യ ചിത്രം 1952 ലെ പരാശക്തി എന്ന ചിത്രമായിരുന്നു. ഇതിന്റെ തിരക്കഥ എഴുതിയത് എം. കരുണാനിധി ആയിരുന്നു. അദ്ദേഹം ശിവാജി ചക്രവർത്തിയുടെ വേഷങ്ങൾ അഭിനയിച്ചതിനു ശേഷം പേരിനു മുൻപിൽ ശിവാജി എന്ന് ചേർക്കുകയായിരുന്നു. തുടർന്ന് ആയിരക്കണക്കിന് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. എം.ജി.ആർ., ജെമിനി ഗണേശൻ എന്നിവർക്കൊപ്പം ശിവാജിയും ഒരു പ്രധാന താരമായി അഭിനയിച്ചു വന്നു. മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1999ൽ പുറത്തിറങ്ങിയ പടയപ്പ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.```

🌹സിദ്ദിഖ് (നടൻ) - ```മലയാളചലച്ചിത്രവേദിയിലെ നടനും സീരിയൽ അഭിനേതാവുമാണ് സിദ്ദിഖ് (Born 1 October 1962) . തന്റെ ആദ്യകാല ജീവിതം മിമിക്രിയിലൂടെയും നാടകത്തിലൂടെയും തുടങ്ങിയ സിദ്ദിഖ് പിന്നീട് അറിയപ്പെടുന്ന ഒരു നടനാവുകയായിരുന്നു. അടുത്ത കാലത്തെ സിനിമകളിൽ സിദ്ദിഖ് വില്ലൻ വേഷങ്ങളിലും നന്നായി തിളങ്ങിയിരുന്നു.സിദ്ദിഖിന്റെ ചില പ്രധാന സിനിമകൾ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, മിമിക്സ് പരേഡ്, നന്ദനം, സത്യമേവ ജയതേ, നരിമാൻ, ഉത്തമൻ, തന്ത്ര എന്നിവയാണ്. തന്റെ ആദ്യകാല സിനിമകളിൽ സിദ്ദിഖ്, തന്റെ സഹനടന്മാരായിരുന്ന മുകേഷ്, ജഗദീഷ് എന്നിവരുമായി ചേർന്ന് ഒരു ഹാസ്യ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയിരുന്നു. സിനിമ അഭിനയം കൂടാതെ അദ്ദേഹം നിർമാതാവ്, ടി. വി. അവതാരകൻ എന്നീ നിലകളിലും അറിയപ്പെടുന്നു.```

🌹ആനി ബസന്റ് - ```ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്പതു വർഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ച ആംഗ്ലോ-ഐറിഷ് വനിത. (ജനനം 1847 ഒക്ടോബർ 1 -മരണം 1933 സെപ്റ്റംബർ 20). 19-ാം വയസ്സിൽ ഫ്രാങ്ക് ബസന്റിനെ വിവാഹം കഴിച്ചു. എന്നാൽ പിന്നീട് അവർ വിവാഹബന്ധം വേർപെടുത്തി. അവർ പിന്നീട് നാഷണൽ സെക്യൂലാർ സൊസൈറ്റിയുടെ അറിയപ്പെടുന്ന പ്രസംഗകയും , എഴുത്തുകാരിയുമായി മാറി. നിരീശ്വരവാദിയും, രാഷ്ട്രീയ പ്രവർത്തകനുമായി ചാൾസ് ബ്രാഡ്ലോയുടെ അടുത്ത സുഹൃത്തായി ആനി ബസന്റ് മാറി. 1877 ൽ ജനനനിയന്ത്രണത്തെക്കുറിച്ച് അവർ പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം കാരണം, പിന്നീട് അവർ നിയമനടപടികളെ നേരിടുകയുണ്ടായി. ഈ വിവാദം അവരെ പ്രശസ്തിയിലേക്കെത്തിച്ചു. നോർത്താംപ്ടൺ പ്രവിശ്യയിൽ നിന്നും ബ്രാഡ്ലോ, പാർലമെണ്ടംഗമായി തിരഞ്ഞെടുക്കപ്പെട്ടു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

🌹ഗോവിന്ദപ്പ വെങ്കടസ്വാമി - ```പ്രശസ്തനായിരുന്ന ഒരു നേത്രശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു ഡോ. വി. എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഡോ. ഗോവിന്ദപ്പ വെങ്കടസ്വാമി (ഒക്ടോബർ 1, 1918- ജൂലൈ 7,2006). 1973-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുള്ള അദ്ദേഹമാണു് ലോകത്തിലെ ഏറ്റവും ബൃഹത്തായ കണ്ണാശുപത്രിശൃംഖലയായ അരവിന്ദ് നേത്രചികിത്സാലയം സ്ഥാപിച്ചത്. ഭാരതത്തിൽ ആകെ നടന്നിട്ടുള്ള നേത്രശസ്ത്രക്രിയകളിൽ അഞ്ചുശതമാനത്തോളം അരവിന്ദ് കണ്ണാശുപത്രികളിലാണു് ചെയ്യപ്പെട്ടതെന്നു് വിശ്വസിക്കപ്പെടുന്നു.```

🌹പി.ബി. അബ്ദുൾ റസാക്ക് - ```പതിമൂന്ന്, പതിനാല് കേരള നയമ സഭകളിൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അംഗമായിരുന്നു പി.ബി. അബ്ദുൾ റസാക്ക് (01 ഒക്ടോബർ 1955 - 20 ഒക്ടോബർ 2018). മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.```

🌹ഇഷർ അലുവാലിയ - ```ഒരു ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധയാണ് ഡോ. ഇഷർ അലുവാലിയ (ജനനം 1 ഒക്ടോബർ 1945) .``` 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

🌹എ.കെ. ഗോപാലൻ - ```ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 ),[1] എന്ന എ.കെ.ജി. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1952 മുതൽ പാർലിമെന്റ് അംഗമായിരുന്നു. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം പാർട്ടി ഭരണത്തിൽ എത്തിയപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്. എ.കെ. ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ് ഇന്നും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു.``` 

🌹കാട്ടുമാടം നാരായണൻ - ```എഴുത്തുകാരൻ, നാടകഗവേഷകൻ, മന്ത്രവാദി എന്നീ നിലയിൽ പ്രശസ്തനായിരുന്നു കാട്ടുമാടം നാരായണൻ. നാടകത്തെക്കുറിച്ചും മന്ത്രവാദത്തെക്കുറിച്ചും ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനിക്ക് അടുത്ത് വന്നേരി എന്ന ഗ്രാമമാണ് ഇദ്ദേഹത്തിന്റെ സ്വദേശം.1931 ഒക്ടോബർ 1-ന്‌ (1107 കന്നിമാസം 15) പൊന്നാനി താലൂക്കിലെ പെരുമ്പടപ്പിലെ കാട്ടുമാടം മനയിൽ വലിയ നാരായണൻ നമ്പൂതിരിപ്പാട്‌, പാർവതി അന്തർജനം എന്നിവരുടെ മകനായി ജനിച്ചു.1957-ൽ മദിരാശിയിൽ നിന്നു പ്രസിധീകരിക്കുന്ന ജയകേരളം ആഴ്ചപ്പതിപ്പിൽ, സൊഫൊക്ലിസിന്റെ "തീബൻ" നാടകങ്ങളെക്കുറിച്ച്‌ കാട്ടുമാടം ഒരു ലേഖനം പ്രസിധീകരിച്ചു. 1958-ൽ ‍ "സൊഫോക്ലിസ്സിനൊരു മുഖവുര" പുറത്തു വന്നു. 1960-ൽ ‍ മലയാള നാടകത്തിന്റെ ചരിത്രവും പ്രത്യേകതകളൂമൊക്കെ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരാധികാരിക ഗ്രന്ഥം "മലയാള നാടാകങ്ങളിലൂടെ" എഴുതി. മന്ത്രവാദത്തെപ്പറ്റി "മന്ത്രവാദവും മനശ്ശാസ്ത്രവും" എന്ന പുസ്തകവും "മന്ത്രപൈത്രുകം"എന്ന ആത്മകഥയും അദ്ദേഹം രചിചിട്ടുണ്ട്.```

🌹ചുനക്കര രാജൻ - ```കേരളത്തിലെ ഒരു കലാകാരനായിരുന്നു ചുനക്കര രാജൻ (ജനനം ഒക്ടോബർ 1, 1955 - മരണം ജൂൺ 3, 2014). ഓണാട്ടു കരയിലെ കാളകെട്ടുകളിലെ കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. 2005-ലെ മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പേരുകേട്ട കൂറ്റൻ കാളത്തലകളുടെ ശില്പി എന്ന നിലയിൽ ഗിന്നസ് ബുക്കിലും അദ്ദേഹം ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചുമർച്ചിത്രരചനയും ശില്പനിർമ്മാണത്തിലും ക്ഷേത്ര നിർമ്മാണത്തിലും അദ്ദേഹം നിപുണനായിരുന്നു.``` 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

🌹ജിമ്മി കാർട്ടർ - ```ജിമ്മി കാർട്ടർ എന്നറിയപ്പെടുന്ന ജെയിംസ് ഏൾ കാർട്ടർ, ജൂനിയർ (ജനനം: ഒക്ടോബർ 1, 1924) 1977 മുതൽ 1981 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടായിരുന്നു.2002-ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അദ്ദേഹം രണ്ടു കാലാവധികൾ ജോർജ്ജിയ സംസ്ഥാനത്തെ സെനറ്റ് അംഗവും 1971 മുതൽ 1975 വരെ ആ സംസ്ഥാനത്തെ ഗവർണ്ണറുമായിരുന്നു.```

🌹ജെറോം എസ്. ബ്രൂണർ - ```ഒരു അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് ജെറോം സെയ്മോർ ബ്രൂണർ (ജനനം: ഒക്ടോബർ 1, 1915). അദ്ദേഹം മനഃശാസ്ത്ര പാഠ്യപദ്ധതിയിലെ കോഗ്നിറ്റീവ് സൈക്കോളജിയിലും കോഗിനിറ്റീവ് പഠനരീതിയിലും ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.```

🌹ജേസൺ മക്ല്വെയ്ൻ - ```ഓട്ടിസം എന്ന മാനസികവൈകല്യമുള്ള ഒരു പ്രശസ്ത അമേരിക്കക്കാരനാണ് "ജേ-മാക്" എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജേസൺ മക്ല്വെയ്ൻ (ജനനം: ഒക്ടോബർ 1, 1987). 2006ലെ ഒരു ഹൈസ്കൂൾ ബാസ്കറ്റ്ബോൾ കളിയിൽ നാലുമിനിറ്റിൽ 20 പോയിന്റ് സ്കോർ ചെയ്തതോടെ മക്ല്വെയ്ൻ ദേശീയ മാദ്ധ്യമശ്രദ്ധ നേടി.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

🌹ജോസഫ് വടക്കൻ - ```കേരളത്തിലെ രാഷ്ട്രീയ-സന്നദ്ധ പ്രവർത്തകനായ ഒരു ക്രിസ്ത്യൻ പാതിരിയായിരുന്നു ഫാദർ വടക്കൻ എന്ന പേരിൽ പ്രശസ്തനായ ജോസഫ് വടക്കൻ (1 ഒക്ടോബർ 1919 – 28 ഡിസംബർ 2002). സാന്ത്വന്ത്രസമര സേനാനിയും കർഷക തൊഴിലാളി പാർട്ടി (KTP) എന്ന രാഷ്ട്രീയകക്ഷിയുടെ സ്ഥപകനുമാണ് ഫാദർ വടക്കൻ. നിരവധി പ്രക്ഷോഭങ്ങൾക്കും പ്രതിഷേധ മാർച്ചുകൾക്കും സത്യാഗ്രഹങ്ങൾക്കും അദ്ദേഹം നേതൃത്ത്വം നൽകി. അറസ്റ്റ് വരിക്കുകയും ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്.```

🌹ജോർജ് വിയ - ```ജോർജ് വിയ (Born 1 October 1966) ലൈബീരിയയിൽ നിന്നുള്ള ഫുട്ബോൾ താരമാണ്. ആഫ്രിക്കൻ വൻ‌കരയിൽ നിന്നുള്ള എക്കാലത്തെയും മികച്ച ഫുട്ബോളറായി വിലയിരുത്തപ്പെടുന്നു. 1995-ൽ ഫിഫ ലോക ഫുട്ബോളർ, യൂറോപ്യൻ ഫുട്ബോളർ, ആഫ്രിക്കൻ ഫുട്ബോളർ എന്നീ ബഹുമതികൾ കരസ്ഥമാക്കി ശ്രദ്ധേയനായി. ലോകമറിയുന്ന ഫുട്ബോൾ താരമായിട്ടും സ്വന്തം രാജ്യത്തെ ഒരിക്കൽ‌പോലും ലോകകപ്പിന്റെ ഫൈനൽ‌റൌണ്ടിലെത്തിക്കാൻ വിയയ്ക്കു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പ്രതിഭാ ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് വിയ ഒഴികെ ലോകോത്തര നിലവാരമുള്ള കളിക്കാരൊന്നും ലൈബീരിയയിലില്ലാത്തതുകൊണ്ടാണിത്. ഫുട്ബോളിൽ നിന്നും നേടിയ സമ്പത്തിലധികവും മാതൃരാജ്യത്ത് വികസന പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു. 2006ൽ ലൈബീരിയൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.```

🌹ജർന ദാസ് ബൈദ്യ - ```ഇന്ത്യൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ത്രിപുരയിൽ നിന്നുള്ള സി.പി.ഐ.എം പ്രതിനിധിയാണ് ജർന ദാസ് ബൈദ്യ(ജനനം:1 ഒക്ടോബർ 1962).പട്ടികജാതി ക്ഷേമ - ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി. ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വുമൻസ് അസോസിയേഷൻ ത്രിപുര സംസ്ഥാന കമ്മിറ്റി അംഗമാണ്. വനിത സംവരണ ബില്ലിന് അനുകൂലമായുള്ള നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

🌹പനമ്പിള്ളി ഗോവിന്ദമേനോൻ - ```കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്നു പനമ്പിള്ളി ഗോവിന്ദ മേനോൻ. (ഒക്ടോബർ 1, 1906 - മേയ് 23, 1970) അഭിഭാഷകനായി പേരെടുത്ത അദ്ദേഹം ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും 1949 ല് രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു.കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി പനമ്പിള്ളിയാണ്‌. മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ മുൻ‌കൈ എടുത്ത അദ്ദേഹം ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും കൂടിയാണ്‌.```

🌹പോൾ ഡ്യൂക്കാസ് - ```അധ്യാപകൻ, നിരൂപകൻ എന്നീ നിലകളിലും അറിയപ്പെടുന്നഫ്രഞ്ച് സംഗീത രചയിതാവായിരുന്നു പോൾ ഡ്യൂക്കാസ് . പ്രചാരം നേടിയ ലാ അപ്രെന്റി സോഴ് സിയർ (ദ് സോഴ് സറേഴ് സ് അപ്രെന്റിസ്) എന്ന ഓർക്കസ് ട്രാസംഗീതത്തിന്റെ (1897) രചനയിലൂടെയാണ് ഡ്യുക്കാ പ്രശസ്തിയിലെത്തിയത്. 1865 ഒക്ടോബർ 1-ന് പാരിസിൽ ജനിച്ചു. 1882-89 കാലയളവിൽ പാരിസ് കൺസർവേറ്ററിയിൽ പഠനം നടത്തുകയും അക്കാലത്ത് സംഗീതരചനയ്ക്ക് പ്രിഡിറോം സമ്മാനം നേടുകയും ചെയ്തു.```

🌹ബൊമൻ ഇറാനി - ```പ്രശസ്തനായ ‌ഇന്ത്യൻ ചലച്ചിത്ര താരമാണ് ബൊമൻ ഇറാനി (ജനനം - ഒക്ടോബർ 1 1962, മുംബൈ, മഹാരാഷ്ട്ര). ഹിന്ദി ചലച്ചിത്രങ്ങളിൽ ഒരു ഹാസ്യതാരമായും, സഹനടനായും, സ്വഭാവനടനായും അഭിനയിച്ച ഇറാനി ഒരു ഫോട്ടോഗ്രാഫറുംകൂടിയാണ്.പ്രശസ്ത നാടക സം‌വിധായകൻ ഫിറോസ് അബ്ബാസ് ഖാന്റെ മഹാത്മ വേഴ്സസ് ഗാന്ധി (Mahatma vs. Gandhi)എന്ന നാടകത്തിൽ മഹാത്മാഗാന്ധിയുടെ കഥാപാത്രം കൈകാര്യം ചെയതത് ബൊമൻ ഇറാനിയായിരുന്നു. പിന്നീട് അദ്ദേഹം ധാരാളം ടി വി പരസ്യങ്ങളിലും അഭിനയിക്കുകയുണ്ടായി സിയറ്റ്(CEAT) ടയറിന്റെ പരസ്യം അതിലൊന്നാണ്.``` 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

🌹സലീം അഹമ്മദ് - ```ഒരു മലയാളചലച്ചിത്രസംവിധായകനാണ് സലീം അഹമ്മദ് (Born: 1 October 1970). ആദാമിന്റെ മകൻ അബു എന്ന പ്രഥമ ചലച്ചിത്രത്തിനു മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരവും, സംസ്ഥാന പുരസ്കാരവും നേടി. ഇതുവരെ നാലു ചിത്രങ്ങളാണ് സലീം അഹമ്മദ് സംവിധാനം ചെയ്തിട്ടുള്ളത്. കഥയിലെ വ്യത്യസ്തതയും സംവിധാനശൈലിയും കൊണ്ടു പ്രേക്ഷകരെ ഏറെ ആസ്വദിപ്പിച്ചവയായിരുന്നു നാലു ചിത്രങ്ങളും. കേരളത്തിൻറെ സാമൂഹിക, സമ്പദ് ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ആദ്യകാലജീവിതങ്ങളെ അവതരിപ്പിച്ച പത്തേമാരി (ചലച്ചിത്രം) ഗൾഫ് നാടുകളിൽ ഏറ്റവുമധികം ആവേശമായ മലയാളം സിനിമകളിലൊന്നായിരുന്നു.```

🌹അനുഷ്ക എസ് രഞ്ജൻ - ```ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് അനുഷ്ക എസ് രഞ്ജൻ (ജനനം: 1 ഒക്ടോബർ 1990). മനീഷ് മൽഹോത്ര, വിക്രം ഫഡ്‌നിസ്, നീത ലുല്ല, പ്രിയ കതാരിസ് പുരി, ബബിത മൽക്കാനി, ആമി ബില്ലിമോറിയ തുടങ്ങി നിരവധി ഡിസൈനർമാർക്കായി അവർ മാതൃകയാക്കിയിട്ടുണ്ട്. പ്രീമിയം ജ്വല്ലറി ബ്രാൻഡായ "വരുണ ഡി ജാനി" യുടെ ബ്രാൻഡ് അംബാസഡറായിരുന്നു.```

🌹ജയ മാധവൻ - ```പുരസ്കാര ജേതാവായ ഇന്ത്യൻ എഴുത്തുകാരനും കവിയും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് കോളമിസ്റ്റും കോമിക്ക് സ്രഷ്ടാവുമാണ് ജയ മാധവൻ (ജനനം: ഒക്ടോബർ 1, 1972). ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ കുട്ടികളുടെ പുസ്തക രചയിതാക്കൾക്കായുള്ള അഖിലേന്ത്യാ മത്സരത്തിലെ വിജയിയാണ്.``` 

🌷സ്മരണകൾ🌷 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️

🌷ആദിത്യ വിക്രം ബിർള - ```ഒരു ഇന്ത്യൻ വ്യവസായിയായിരുന്നു ആദിത്യ വിക്രം ബിർള (14 നവംബർ 1943 - 1 ഒക്ടോബർ 1995). ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് കുടുംബങ്ങളിലൊന്നായി ജനിച്ച അദ്ദേഹം തന്റെ ഗ്രൂപ്പിനെ തുണിത്തരങ്ങൾ, പെട്രോകെമിക്കൽസ്, ടെലികമ്മ്യൂണിക്കേഷൻ എന്നിങ്ങനെ വൈവിധ്യവത്കരിക്കുന്നതിന് മേൽനോട്ടം വഹിച്ചു. തെക്ക് കിഴക്കൻ ഏഷ്യ , ഫിലിപ്പീൻസ് , ഈജിപ്ത് എന്നിവിടങ്ങളിൽ പ്ലാന്റുകൾ സ്ഥാപിച്ച് വിദേശത്തേക്ക് വ്യാപിച്ച ആദ്യത്തെ ഇന്ത്യൻ വ്യവസായികളിൽ ഒരാളായിരുന്നു അദ്ദേഹം . 1995 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആസ്തി 250 മില്യൺ ഡോളറായി കണക്കാക്കപ്പെട്ടിരുന്നു. 51 ആം വയസ്സിൽ അദ്ദേഹത്തിന്റെ മരണം ഇളയ മകൻ കുമാർ മംഗലം ബിർളയെ കമ്പനികളുടെ ഗ്രൂപ്പുകളുടെ ചുമതല വഹിച്ചു .``` 

🌷എറിക് ഹോബ്സ്ബാം - ```വിഖ്യാതനായ ബ്രിട്ടീഷ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്നു എറിക് ഹോബ്സ്ബാം (9 ജൂൺ 1917 – 1 ഒക്ടോബർ 2012). കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാന ചിന്തകരിൽ ഒരാളായി കരുതപ്പെടുന്ന ഹോബ്‌സ്‌ബോം മാർക്‌സിസ്റ്റ് ദർശനത്തിലൂടെ ലോകചരിത്രത്തെ വിശകലനം ചെയ്തയാളാണ്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകർച്ചയെ കമ്യൂണിസ്റ്റ് ആശയങ്ങളുടെ തകർച്ചയായി വ്യാഖ്യാനിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹോബ്‌സ്‌ബോം അമേരിക്കയുടെയും ബ്രിട്ടന്റെയും ഭീകരവിരുദ്ധ യുദ്ധത്തെ ശക്തമായി വിമർശിച്ചു. ലോകത്തെ കോളനിയാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഹോംബ്സ്ബാം എഴുതിയ മുപ്പതിൽപ്പരം കൃതികളിൽ "ദ ജാസ് സീൻ" എന്ന ജാസ് സംഗീത നിരൂപണ ഗ്രന്ഥവുമുണ്ട്. ന്യൂ സ്റ്റേറ്റ്സ്മാൻ പത്രത്തിനുവേണ്ടി ഫ്രാൻസിസ് ന്യൂട്ടൻ എന്ന പേരിൽ ഒരു പതിറ്റാണ്ട് ജാസ് നിരൂപണം എഴുതിയിരുന്നു. തെക്കൻ യൂറോപ്യൻ കൊള്ളക്കാരെക്കുറിച്ച് എഴുതിയ പ്രീമിറ്റിവ് റിബൽസ്(1959) ആണ് ആദ്യ പ്രശസ്ത പുസ്തകം. നിരവധി രാജ്യങ്ങളിലെ സർവകലാശാലകൾ ആദരബിരുദം സമ്മാനിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ ന്യൂ സ്കൂൾ ഫോർ സോഷ്യൽ റിസേർച്ചിലും അധ്യാപകനായിരുന്നു. 1998ൽ ബ്രിട്ടീഷ് സർക്കാർ കമ്പാനിയൻ ഓഫ് ഓണർ ബഹുമതി സമ്മാനിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

🌷ഖാലിദ് - ```പ്രമുഖനായ ഒരു മലയാള നോവലിസ്റ്റാണ് ഖാലിദ്.(10 ഒക്ടോബർ 1930 - 1 ഒക്ടോബർ 1994). 1988-ൽ നോവൽ (ഒരേ ദേശക്കാരായ ഞങ്ങൾ) രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.```

🌷എ.ജെ. ജോൺ - ```പ്രസിദ്ധനായ ഒരു കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമായിരുന്നു എ.ജെ. ജോൺ.1947-ൽ തിരുവിതാംകൂർ മഹാരാജാവ് തിരുവിതാംകൂർ ഭരണഘടനാസമിതി (ട്രാവൺകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) രൂപീകരിച്ചു. 1948ൽ അതിന്റെ ആദ്യസമ്മേളനം നടന്നപ്പോൾ പ്രസിഡണ്ടായതു് ജോൺ ആയിരുന്നു (1948 മാർച്ച് 20 - 1948 ഒക്ക്ടോബർ 17). 1949-ൽ ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭയിൽ അദ്ദേഹം ധന-റെവന്യൂ മന്ത്രിയായി സ്ഥാനമേറ്റു.1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃക്രമീകരിച്ചപ്പോൾ മദ്രാസ് സംസ്ഥാനത്തിന്റെ ഗവർണറായി മാറിയ ജോൺ പദവിയിൽ തുടരവേ 1957 ഒക്ടോബർ 1-നു് തന്റെ 64-ആം വയസ്സിൽ അന്തരിച്ചു.```

🌷വില്യം കള്ളെൻ - ```1840 മുതൽ 1860 വരെ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും റെസിഡന്റായിരുന്ന ബ്രിട്ടീഷ് സൈനികനായിരുന്നു മേജർ ജെനറൽ വില്യം കള്ളെൻ (1785 മേയ് 17 – 1862 ഒക്റ്റോബർ 1). ഇന്ത്യയിലെ തന്റെ ജീവിതകാലത്ത് അദ്ദേഹം ശാസ്ത്രവിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ജിയോളജി, സസ്യശാസ്ത്രം, സംസ്കാരം തുടങ്ങിയവയെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം ആരംഭിക്കുന്നതിൽ അദ്ദേഹം പ്രധാനപങ്കുവഹിച്ചു. ആലപ്പുഴയിൽ വച്ച് മരണമടഞ്ഞ ഇദ്ദേഹത്തിൻ്റെ സ്മാരകമായി അവിടെ ഒരു റോഡിന് പേരിട്ടിട്ടുമുണ്ട്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

🌷വിൽഹെം ഡിൽഥെയ് - ```ജർമൻ തത്ത്വചിന്തകനായിരുന്നു വിൽഹെം ഡിൽഥെയ് (ജനനം 19 നവംബർ 1833 - മരണം 1 ഒക്ടോബർ 1911 ) . ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന മാനവികശാസ്ത്രങ്ങളുടെ വിജ്ഞാനസിദ്ധാന്താധിഷ്ഠിത വിശകലനമാണ്. വിൽഹെം ഡിൽഥെയുടെ വീക്ഷണങ്ങളിൽ കാന്റ്, ഹെഗൽ, ഷെല്ലിങ് (Schelling), ഫ്രീഡ്രിക്ക് ഷ്ലയർമാഖർ തുടങ്ങിയവരുടെ സ്വാധീനം ദൃശ്യമാണ്.```

🌷ഗുൽ മുഹമ്മദ് - ```ഗിന്നസ് വേൾഡ് റെക്കോർഡ് അനുസരിച്ച് ഇന്ത്യയിലെ ന്യൂഡൽഹിയിലെ ഗുൽ മുഹമ്മദ് (ഫെബ്രുവരി 15, 1957 - ഒക്ടോബർ 1, 1997), അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യനായിരുന്നു . 1990 ജൂലൈ 19 ന് ഇന്ത്യയിലെ ന്യൂഡൽഹിയിലെ രാം മനോഹർ ലോഹിയ ഹോസ്പിറ്റൽ അദ്ദേഹത്തെ പരിശോധിച്ചു. അദ്ദേഹത്തിന് 1 അടി 10.5 ഇഞ്ച് (57 സെ.മീ) ഉയരവും 37.5 പൗണ്ട് (17 കിലോ) തൂക്കവും ഉണ്ടായിരുന്നു. 1997 ഒക്ടോബർ 1 ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലവും ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയുമായുള്ള നീണ്ട പോരാട്ടത്തിനുശേഷം അദ്ദേഹം മരിച്ചു. [2] അദ്ദേഹത്തിന്റെ റെക്കോർഡ് നേപ്പാളിലെ ചന്ദ്ര ബഹാദൂർ ഡാംഗി തകർത്തു, അതിന്റെ ഉയരം വെറും 21.5 ഇഞ്ച് (54.6 സെ.മീ).``` 

🌷പാർത്ത നിയോഗി - ```ചിക്കാഗോ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സിൽ ലൂയിസ് ബ്ലോക്ക് പ്രൊഫസറായിരുന്നു പാർത്ത നിയോഗി (ജൂലൈ 31, 1967 - ഒക്ടോബർ 1, 2010). കൃത്രിമബുദ്ധി, പ്രത്യേകിച്ച് പലതരം പഠന, പരിണാമ ഭാഷാശാസ്ത്രം എന്നിവയിൽ അദ്ദേഹം പ്രശസ്തനാണ്. 90 ലധികം അക്കാദമിക് പ്രസിദ്ധീകരണങ്ങളും രണ്ട് പുസ്തകങ്ങളും അദ്ദേഹം എഴുതി.``` 
🔥🌟🔥🌟🔥🌟🔥🌟
🔹🔹🔹🔹🔹🔹🔹

അനൂപ് വേലൂര്‍


Powered by Blogger.