ശ്രദ്ധയോടെയുള്ള ഭക്ഷണം മരണനിരക്ക് കുറയുന്നതായി പഠനം

Arivarang malayalam tips, food control, അറിവരങ്ങ് മലയാളം പൊടിക്കൈ, ശ്രദ്ധയോടെയുള്ള ഭക്ഷണം മരണനിരക്ക് കുറയുന്നതായി പഠനം


വളരെ ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നവരില്‍ 17% മരണനിരക്ക് കുറയുന്നതായി പഠനം. ദീര്‍ഘായുസ്സും ഒരു പ്രത്യേക ഭക്ഷണവും തമ്മില്‍ ശക്തമായ ബന്ധം ഉള്ളതായി ഗവേഷകര്‍ പറയുന്നു. ബീന്‍സ് ദീര്‍ഘായുസ്സിന്റെ രഹസ്യമായും കണക്കാക്കപ്പെടുന്നു. ചെറുപയറിന് പുറമെ, കിഡ്നി ബീന്‍സ്, വന്‍പയര്‍ എന്നിവയും ബീന്‍സ് വിഭാഗത്തില്‍ വരുന്നു. കുറഞ്ഞത് 100 വര്‍ഷമെങ്കിലും ആളുകള്‍ ജീവിക്കുന്ന പ്രദേശങ്ങളായ ബ്ലൂ സോണുകളില്‍ നടത്തിയ പഠനത്തില്‍ ഇവിടുത്തെ ആളുകളുടെ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ഒട്ടേറെ സമാനതകള്‍ കണ്ടെത്തി. 'ദി അമേരിക്കന്‍ ജേണല്‍ ഓഫ് ലൈഫ്‌സ്റ്റൈല്‍ മെഡിസിന്‍' പറയുന്നതനുസരിച്ച്, ഭക്ഷണത്തിന് പുറമെ, ഈ പ്രദേശത്തെ ആളുകള്‍ വളരെ ഉത്സാഹമുള്ളവരും, ലക്ഷ്യബോധമുള്ളവരും, മിതമായ അളവില്‍ മദ്യം കഴിക്കുന്നവരുമാണ്. ഇവര്‍ പച്ച പയര്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ബ്ലൂ സോണ്‍ ഡയറ്റിലെ ഗവേഷകരുടെ കണ്ടെത്തലില്‍ പറയുന്നത്, ദീര്‍ഘായുസ്സോടെ ജീവിക്കുന്ന ഇവര്‍ എല്ലാ ദിവസവും ഒരു കപ്പ് ബീന്‍സ് കഴിക്കുമെന്നാണ്. പ്രോട്ടീനുകളാലും ഫൈബറുകളാലും സമ്പുഷ്ടമാണ് ബീന്‍സ്, അതില്‍ കൊഴുപ്പ് അടങ്ങിയിട്ടില്ല. ജെറോന്റോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്കയുടെ അഭിപ്രായത്തില്‍, ആവശ്യത്തിന് ഫൈബര്‍ കഴിക്കുന്നത് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വിഷാദം, രക്താതിമര്‍ദ്ദം, പ്രമേഹം, ഡിമെന്‍ഷ്യ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരമായ രീതിയില്‍ വാര്‍ദ്ധക്യത്തെ സഹായിക്കുന്ന പോളിഫിനോള്‍സ് എന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളും ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ഡയബറ്റിക് എന്നിവയ്ക്ക് പുറമേ, അമിതവണ്ണത്തിനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും സാധ്യത കുറയ്ക്കുന്നു.



Powered by Blogger.