താഴ്ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് പക്ഷാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കാനുള്ള സാധ്യത

 

Arivarang malayalam tips, അറിവരങ്ങ് മലയാളം പൊടിക്കൈ

താഴ്ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് പക്ഷാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. സ്ട്രോക്ക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. താഴ്ന്ന രക്തസമ്മര്‍ദ്ദം സ്ട്രോക്ക് മൂലമുള്ള മരണസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, പുകവലിക്കുന്നവരിലും ഹൃദ്രോഗികളിലും സ്ട്രോക്കിനെ തുടര്‍ന്ന് മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലായി കണക്കാക്കപ്പെടുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. ഒരു രോഗിയ്ക്ക് ഒരിക്കല്‍ പക്ഷാഘാതം വന്നാല്‍, വീണ്ടും വരാനുള്ള സാധ്യതയുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരിലാണ് പൊതുവെ പക്ഷാഘാതം കണ്ടുവരുന്നത്. എന്നാല്‍, കുറഞ്ഞ രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും പക്ഷാഘാതം ഉണ്ടാകാന്‍ സാധ്യത ഏറെയാണെന്നും പഠനത്തില്‍ പറയുന്നു. 30,000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പഠനത്തില്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ള ആളുകളാണ് സ്ട്രോക്ക് മൂലം മരണപ്പെട്ടതെന്ന് കണ്ടെത്താനായി.



 

Powered by Blogger.