തക്കാളിയിലെ പോഷക ഗുണങ്ങള്‍
ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ തക്കാളി ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണപ്രദമാണ്. അത് പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തില്‍ തക്കാളി വഹിക്കുന്ന പങ്ക് എത്ര മാത്രമാണെന്ന് പലര്‍ക്കും അറിയില്ല.വിവിധ പോഷകങ്ങളുടെ കലവറയാണ് തക്കാളി. പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യമുള്ള തക്കാളി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ തക്കാളി സഹായിക്കുന്നു. ഒരു തക്കാളി എടുത്ത് അഞ്ച് മിനിറ്റ് നന്നായി മസ്സാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ച്ചയില്‍ മൂന്ന് തവണ ഇത് ചെയ്താല്‍ മുഖകാന്തി വര്‍ദ്ധിക്കും.ഒരു തക്കാളിയുടെ പേസ്റ്റും 2 ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും അരച്ച് ചര്‍മ്മത്തില്‍ ഇടുക. ഉണങ്ങിയശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ചര്‍മ്മം കൂടുതല്‍ മൃദുവാകുകയും ഉന്മേഷവും പുതുമയും ലഭിക്കുകയും ചെയ്യും. വെയിലേറ്റ് കരിവാളിക്കുന്ന ചര്‍മ്മത്തിനും തക്കാളി ഫലപ്രദമാണ്. തക്കാളിയും തേനും നന്നായി മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ മസാജ് ചെയ്ത് 20 മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ച്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്താല്‍ കരിവാളിപ്പ് മാറി കിട്ടും.ഒരു തക്കാളി പേസ്റ്റ്, രണ്ട് ഐസ് ക്യൂബ്, രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര്, മൂന്ന് ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവ നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം മുഖത്തും കഴുത്തിലും കൈകളിലും ഈ പാക്ക് ഇടുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ മുഖകാന്തി വര്‍ദ്ധിക്കും.