ശരീരത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ക്യത്യമായുള്ള ഉറക്കം പ്രധാനമാണ്. ശരിയായ ഭക്ഷണക്രമം, പതിവായി വ്യായാമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു. ശരിയായ ഉറക്കം ഒരു വ്യക്തിയെ ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുകയും ദിവസം മുഴുവന്‍ സജീവമായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും നല്‍കുകയും ചെയ്യുന്നു. ആഴത്തിലുള്ള ഉറക്കം വളരെ പ്രധാനമാണ്. ശരീരവും മനസ്സും പൂര്‍ണ്ണ വിശ്രമത്തിലായിരിക്കുമ്പോഴാണ് യഥാര്‍ത്ഥ വീണ്ടെടുക്കലും രോഗശാന്തിയും സംഭവിക്കുന്നത്. ഗാഢനിദ്ര ഹോര്‍മോണുകളെ സന്തുലിതമാക്കാനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കാനും വീക്കം കുറയ്ക്കാനും പേശികള്‍ക്കും സന്ധികള്‍ക്കും വിശ്രമം നല്‍കാനും സഹായിക്കുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഫോണുകളും ലാപ്ടോപുകള്‍ ഓഫ് ചെയ്യുക. നേരത്തെ അത്താഴം കഴിക്കാന്‍ ശ്രമിക്കുക. പകല്‍ സമയത്ത് വ്യായാമം ചെയ്യുക. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുക.

Powered by Blogger.