🔥🌟🔥🌟🔥🌟🔥🌟
✒️ചരിത്രത്തിൽ ഇന്ന്✒️
🔅🔅🔅🔅🔅🔅🔅🔅
18-04-2022
🔥🌟🔥🌟🔥🌟🔥🌟
ഇന്ന് 2022 ഏപ്രിൽ 18 (1197 മേടം 5) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
📝📝📝📝📝📝📝📝
കലണ്ടർ പ്രകാരം ഏപ്രിൽ 18 വർഷത്തിലെ 108 (അധിവർഷത്തിൽ 109)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 257 ദിവസങ്ങൾ കൂടിയുണ്ട്.
📝📝📝📝📝📝📝📝
🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻
♾️♾️♾️♾️♾️♾️♾️♾️
💠ലോക പൈതൃക ദിനം
💠അന്താരാഷ്ട്ര അമച്വർ റേഡിയോ ദിനം
💠പിനാറ്റ ദിനം
💠ഡിംഗസ് ദിനം
💠ബോസ്റ്റൺ മാരത്തൺ ദിനം
💠പത്ര കോളമിസ്റ്റുകളുടെ ദിനം
💠വളർത്തുമൃഗ ഉടമകളുടെ സ്വാതന്ത്ര്യദിനം
💠മുതിർന്നവരുടെ ഓട്ടിസം അവബോധ ദിനം
💠ദേശീയ ലൈൻമാൻ അഭിനന്ദന ദിനം
💠ദേശീയ വെലോസിറാപ്റ്റർ അവബോധ ദിനം
💠സ്കൗട്ട്സ് ദിനം (അർമേനിയ)
💠കണ്ടുപിടുത്ത ദിനം (ജപ്പാൻ)
💠സ്വാതന്ത്ര്യദിനം (സിംബാബ്‌വെ)
💠ദേശീയ സൈനിക ദിനം (ഇറാൻ)
💠കോമ രോഗികളുടെ ദിനം (പോളണ്ട്)
💠ദേശസ്നേഹികളുടെ ദിനം (യുഎസ്എ)
💠ദേശീയ മൃഗ പടക്ക ദിനം (യുഎസ്എ)
💠റെഡ് ക്രോസ് സൊസൈറ്റി സ്ഥാപക ദിനം (ഉക്രെയ്ൻ)
💠ചരിത്രപരവും സാംസ്കാരികവുമായ സ്മാരകങ്ങളുടെ ദിനം (ഉക്രെയ്ൻ)
🌐ചരിത്ര സംഭവങ്ങൾ🌐 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️♾️
🌐1881 - ```നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഇംഗ്ലണ്ടിലെ സൗത്ത് കെൻസിംഗ്ടണിൽ തുറന്നു.```
🌐1909 - ```'ഓർലിയൻസിലെ കന്യക' എന്നറിയപ്പെട്ട ജോവാൻ ഓഫ് ആർക്കിനെ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.```
🌐1913 - ```ജർമൻകാരനായ പ്രൊഫ.ബെറിംഗ് ഡിഫ്തീരിയ ക്കുള്ള മരുന്ന് കണ്ടെത്തി.```
🌐1945 - ```സോവിയറ്റ് യൂണിയനും ബൊളീവിയയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
🌐1946 - ```ലീഗ് ഓഫ് നേഷൻസ് പിരിച്ചു വിട്ടു.```
🌐1946 - ```അന്താരാഷ്ട്ര നീതിന്യായ കോടതി അതിന്റെ ഉദ്ഘാടന യോഗം നെതർലാൻഡിലെ ഹേഗിൽ നടത്തി.```
🌐1949 - ```റിപ്പബ്ലിക് ഓഫ് അയർലൻഡ് നിയമം പ്രാബല്യത്തിൽ വന്നു.```
🌐1950 - ```ആചാര്യ വിനോബാ ഭാവേ ഭൂദാന പ്രസ്ഥാനം ആരംഭിച്ചു.```
🌐1954 - ```ഗമാൽ അബ്ദൽ നാസർ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.```
🌐1966 - ```ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ നിന്ന് വൈദ്യുതി പ്രവഹിച്ചു തുടങ്ങി.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
🌐1980 - ```റിപ്പബ്ലിക്ക് ഓഫ് സിംബാബ്വേ നിലവിൽ വന്നു. റൊഡേഷ്യ എന്ന പേരിലായിരുന്നു ഈ രാജ്യം മുൻപ് അറിയപ്പെട്ടിരുന്നത്. കനാൻ ബനാന, രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ടായി.```
🌐1982 -```സിംബാബ്‌വെ തലസ്ഥാനമായ സാലിസ്ബറി ഹരാരെ എന്ന് പുനർനാമകരണം ചെയ്തു.```
🌐1983 - ```ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കൻ എംബസി ഒരു ചാവേർ, ബോംബിട്ടു തകർത്തു. 63 പേർ മരിച്ചു.```
🌐1991 - ```കേരളത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കോഴിക്കോട്ട് നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. മലപ്പുറം സ്വദേശിനി ആയിഷ ചേലക്കോടൻ എന്ന നവ സാക്ഷരയാണ് പ്രഖ്യാപനം നടത്തിയത്.```
🌐1993 - ```പാകിസ്താൻ പ്രസിഡണ്ട്, ഗുലാം ഇഷ്ക് ഖാൻ, ദേശീയ അസ്സംബ്ലിയും കാബിനറ്റും പിരിച്ചു വിട്ടു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
🌐2009 - ```ലോകത്തിലെ ആദ്യത്തെ ക്ലോൺ ഒട്ടകം ആയ ഇൻജാസ് ദുബായിൽ ജനിച്ചു.```
🌐2018 - ```സൗദിഅറേബ്യയിൽ 35വർഷത്തിനിടെആദ്യമായി പ്രദർശിപ്പിച്ച ഒരു വാണിജ്യ സിനിമ,ആണ് ബ്ലാക്ക് പാന്തർ.```
🌹ജന്മദിനങ്ങൾ🌹 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
🌹പണ്ഡിറ്റ് ഗോപാലൻനായർ - ```ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന പണ്ഡിറ്റ് ഗോപാലൻനായർ (ജനനം ഏപ്രിൽ 18, 1868 - മരണം 1968 ജനുവരി 17) പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ട് ആണ് ജനിച്ചത്..പുരാണങ്ങളിലും ഉപനിഷത്തുക്കളിലും അഗാധപരിജ്ഞാനം ഉണ്ടായിരുന്ന ഗോപാലൻ നായർക്ക് കൊച്ചിരാജാവിൽ നിന്നു സാഹിത്യകുശലൻ ബഹുമതി നൽകപ്പെട്ടിരുന്നു.```
🌹കെ.പി.എ.സി. സണ്ണി - ```ഒരു മലയാളചലച്ചിത്ര നടനാണ് കെ.പി.എ.സി. സണ്ണി (ജനനം ഏപ്രിൽ 18, 1934 - മരണം 18 ഏപ്രിൽ 2006). നാടകനടനായി കലാജീവിതമാരംഭിച്ച സണ്ണി 1970ൽ ആണു് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 250ൽ അധികം ചിത്രങ്ങളിൽ സണ്ണി അഭിനയിച്ചിട്ടുണ്ട് .കെ.പി.എ.സി., കലാനിലയം, കോട്ടയം നാഷണൽ തിയേറ്റേഴ്സ്, നളന്ദ, കൊല്ലം വയലാർ നാടകവേദി, ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേഴ്സ് തുടങ്ങി പല നാടകസമിതികളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. എ.വിൻസെന്റിന്റെ സംവിധാനത്തിൽ 1970ൽ പുറത്തിറങ്ങിയ സ്നേഹമുള്ള സോഫിയ എന്ന ചിത്രത്തിലാണ് സണ്ണി ആദ്യമായി അഭിനയിക്കുന്നത്. നിരവധി തവണ ഫിലിം ക്രിട്ടിക്സ് അവാർഡും 2005ൽ ഇ.പി.ടി.എ. പുരസ്കാരവും ലഭിച്ചിട്ടുണ്ട്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
🌹ജി. രവീന്ദ്രവർമ്മ -```കേരളപാണിനി എ.ആർ. രാജരാജവർമ്മയുടെ കൊച്ചുമകനും പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും കേന്ദ്രമന്ത്രിയുമായിരുന്നു മാവേലിക്കര സ്വദേശിയായ ജി. രവീന്ദ്രവർമ്മ(18 ഏപ്രിൽ 1925-9 ഒക്ടോബർ 2006). ഭാരതസർക്കാരിന്റെ പ്രതിനിധിയായി അദ്ദേഹം പല അന്താരാഷ്ട്ര പരിപാടികളിലും പങ്കെടുത്തു. വടക്കൻ കൊറിയൻ സന്ദർശത്തിനുള്ള പാർലിമെന്റരി സംഘത്തിന്റെ നേതാവ് അദ്ദേഹമായിരുന്നു. 61-ആമതും 62ആമതും 63-ആമതും അന്താരാഷ്ട്രാ തൊഴിൽ സമ്മേളനങ്ങളിൽ അദ്ദേഹമായിരുന്നു ഇന്ത്യൻപ്രതിനിധിസംഘത്തിന്റെ നേതാവു്.```
*🌹രേഖ* - ```മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയയായ ഒരു നടിയാണ് രേഖ (Born: 18 May 1970 ). മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട് 1986-ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ൽ ആയിരുന്നു രേഖയുടെ ആദ്യ മലയാളചിത്രം. സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു അത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹എ.സി. മൊയ്തീൻ* - ```കേരളത്തിലെ സി.പി.ഐ.(എം) നേതാക്കളിലൊരാളും സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമാണ് എ.സി. മൊയ്തീൻ (ജനനം 18 ഏപ്രിൽ 1956). ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ. യിലൂടെ പൊതുരംഗത്ത് പ്രവർത്തിച്ച് തുടങ്ങിയ മൊയ്തീൻ, സി.പി.ഐ.(എം) തെക്കുംകര ലോക്കൽ സെക്രട്ടറി, വടക്കാഞ്ചേരി ഏരിയ കമ്മിറ്റി സെക്രട്ടറി, കെ.എസ്.വൈ.എഫ് വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പിണറായി വിജയൻ മന്ത്രിസഭയിൽ സഹകരണം, ടൂറിസം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്.```
*🌹ഹെൻറി ലൂയിസ് വിവിയൻ ദെരൊസിയോ* - ```ഇന്തോ-ആംഗ്ലിയൻ കവിയും അധ്യാപകനുമാണ് ഹെൻറി ലൂയിസ് വിവിയൻ ദെരൊസിയോ (ജനനം 18 ഏപ്രിൽ 1809 - മരണം 26 ഡിസംബർ 1831). ബൈറണിന്റെ കവിതകളുടെ ചുവടുപിടിച്ചു രചിച്ച 'ഡോൺ ജൂവാനിക്സ്' വിഭാഗത്തിൽപ്പെടുന്ന കവിതകളിൽ ഫലിതത്തിനും ഹാസ്യത്തിനുമാണ് മുൻതൂക്കം.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ധോൻഡൊ കേശവ് കർവെ* - ```മഹർഷി ഡോ. ധോൻഡൊ കേശവ് കർവെ (ഏപ്രിൽ 18, 1858 - നവംബർ 9, 1962) ഭാരതത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. ഇന്ത്യൻ ഗവണ്മെന്റ്, അദ്ദേഹം നൂറു വയസ്സ് തികച്ച വർഷമായ 1958-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം നല്കി ബഹുമാനിച്ചു.ഭാരതരത്നം കിട്ടിയ പ്രായമേറിയ വ്യക്തിയാണ് ഇദ്ദേഹം. അദ്ദേഹത്തെ ആദരസൂചകമായി ‘മഹർഷി’ എന്നും, അദ്ദേഹത്തിന്റെ മാതൃഭാഷയായ മറാത്തി സംസാരിക്കുന്നവർ അണ്ണാ എന്നും വിളിച്ചുപോരുന്നു.```
*🌹പൂനം ദില്ലൺ* - ```ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, ടെലിവിഷൻ നടിയുമാണ് പൂനം ദില്ലൺ (Born 18 April 1962) . 1980 കളിൽ മികച്ച നടിയായിരുന്നും പൂനം.തന്റെ 16ആം വയസ്സിൽ പൂനം മിസ്സ്. യങ്ങ് ഇന്ത്യ കിരീടം നേടി.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹മാൽക്കം മാർഷൽ* - ```മാൽക്കം മാർഷൽ (ഏപ്രിൽ 18, 1958 - നവംബർ 4, 1999) വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ച എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളറായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇരുന്നൂറു വിക്കറ്റുകളിലേറെ നേടിയിട്ടുള്ള കളിക്കാരിൽ ഏറ്റവും മികച്ച ശരാശരി ഇദ്ദേഹത്തിന്റേതാണ്(20.94).```
*🌹സാമുവൽ പി.ഹണ്ടിങ്ടൺ* - ```ഒരു യാഥാസ്തിക അമേരിക്കൻ രാഷ്ട്രീയ ചിന്തകനും, ഹാർവാർഡ് സർവകലാശാലയിലെ രാഷ്ട്രീയമീംമാംസാ പ്രൊഫസ്സറുമാണ് സാമുവൽ പി.ഹണ്ടിങ്ടൺ (ജനനം ഏപ്രിൽ 18, 1927. ദി ക്‌ളാഷ് ഓഫ് സിവിലൈസേഷൻസ് (ജനപദങ്ങളുടെ സംഘർഷം) (1993, 1996) എന്ന ശീതയുദ്ധത്തിനുശേഷമുള്ള ലോകവ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രബന്ധത്തിലൂടെ ഇദ്ദേഹം ശ്രദ്ധേയനായി.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹സി.ബി. കുമാർ* - ```മലയാള സാഹിത്യകാരനും പത്ര പ്രവർത്തകനുമായിരുന്നു സി.ബി. കുമാർ എന്ന പേരിലെഴുതിയിരുന്ന ചക്രപാണി ഭാസ്കര കുമാർ (18 ഏപ്രിൽ 1910 - 1 സെപ്റ്റംബർ 1972). കത്തുകൾ ഒരു സാഹിത്യരൂപമെന്ന നിലയിൽ മലയാളത്തിൽ പ്രചരിപ്പിച്ചതും കത്തുകളുടെ ആദ്യ സമാഹാരം മലയാളത്തിൽ രചിച്ചത് ഇദ്ദേഹമാണ്. ലണ്ടൻ കത്തുകൾ എന്ന പേരിൽ 1950 ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ സമാഹാരമാണ് കത്തുകളുടെ സാഹിത്യത്തിൽ മലയാളത്തിൽ ആദ്യത്തെ കൃതി.```
*🌹ശ്രീജ* - ```മലയാള സിനിമകളിൽ കൂടുതലും അഭിനയിക്കുന്ന ഇന്ത്യൻ നടിയാണ് ശ്രീജ (Born 18 April 1971). മോഹൻലാലിന്റെ നായികയായി ഇന്ദ്രജാലം, ചെറിയ ലോകം എന്നിവയും വലിയ മനുഷ്യാരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കുറച്ച് സിനിമകളിൽ മാത്രമാണ് അവർ അഭിനയിച്ചിരുന്നത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹കെഎൽ രാഹുൽ* - ```കെഎൽ രാഹുൽ എന്നറിയപ്പെടുന്ന കണ്ണൂർ ലോകേഷ് രാഹുൽ (ജനനം: 1992 ഏപ്രിൽ 18) ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്.ടോപ്പ് ഓർഡർ ബാറ്റ്സ്മാനും ഇടയ്ക്കിടെ വിക്കറ്റ് കീപ്പറുമായ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്കും ആഭ്യന്തര സർക്യൂട്ടിൽ കർണാടകയ്ക്കും ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ്സ് ഇലവൻ പഞ്ചാബിനും വേണ്ടി കളിക്കുന്നു. 2014 ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച രാഹുൽ തന്റെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി.ഏകദിന അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറി, അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ മൂന്നാമത്തെ ഇന്ത്യക്കാരനായി.```
*🌷സ്മരണകൾ🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️
*🌷ആൽബർട്ട് ഐൻസ്റ്റൈൻ* - ```ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റൈൻ (1879 മാർച്ച് 14 – 1955 ഏപ്രിൽ 18). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു. ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ പത്താം സ്ഥാനം ഐൻസ്റ്റൈനാണ്. 1999ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി സെഞ്ച്വറിയായ് തിരഞ്ഞെടുത്തു.```
*🌷ഇറാസ്മസ് ഡാർവിൻ* - ```ഇംഗ്ലീഷ് കവിയും ശാസ്ത്രജ്ഞനും ഭിഷഗ്വരനുമായിരുന്നു ഇറാസ്മസ് ഡാർവിൻ (ജനനം 12 December 1731 - മരണം 18 April 1802). ഇദ്ദേഹം ഉത്പതിഷ്ണുവും മദ്യനിരോധനവാദിയും സ്വതന്ത്രചിന്തകനുമായിരുന്നു.ഇറാസ്മസ് ഡാർവിൻ ശാസ്ത്രത്തിൽ അതീവ തത്പരനും കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കുവാൻ കെല്പുളള വ്യക്തിയും കവിതാരചനയിൽ നിപുണനുമായിരുന്നു. 1791-ൽ പ്രസിദ്ധീകരിച്ച ദ് ബൊട്ടാണിക് ഗാർഡൻ എന്ന ഗ്രന്ഥത്തിൽ ലിനേയസിന്റെ സസ്യവർഗീകരണത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ അപഗ്രഥിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സൂനോമിയ ഓർ ദ് ലോസ് ഒഫ് ഓർഗാനിക് ലൈഫ് (Zoonomia or the Laws of Organic Life) എന്ന ഗ്രന്ഥമാണ് കൂടുതൽ ശ്രദ്ധേയമായിത്തീർന്നത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷കണിയാപുരം രാമചന്ദ്രൻ* - ```കേരളത്തിലെ സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയായിരുന്നു, സി.പി.ഐ നേതാവും എഴുത്തുകാരനുമായിരുന്ന കണിയാപുരം രാമചന്ദ്രൻ (ജനനം ഓഗസ്റ്റ് 5, 1938 - മരണം 18 ഏപ്രിൽ 2005).രാഷ്ട്രീയ നേതാവ് എന്നതിനുപുറമെ പത്രപ്രവർത്തകനും നാടകരചയിതാവും ഗാനരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തും മികച്ച പ്രസംഗകനുമായിരുന്നു കണിയാപുരം. ആറ് ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതിയ കണിയാപുരം, രണ്ട് ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.```
*🌷കെ.പി.എ.സി. സണ്ണി* - ```ഒരു മലയാളചലച്ചിത്ര നടനാണ് കെ.പി.എ.സി. സണ്ണി (ജനനം ഏപ്രിൽ 18, 1934 - മരണം 18 ഏപ്രിൽ 2006). നാടകനടനായി കലാജീവിതമാരംഭിച്ച സണ്ണി 1970ൽ ആണു് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 250ൽ അധികം ചിത്രങ്ങളിൽ സണ്ണി അഭിനയിച്ചിട്ടുണ്ട് .കെ.പി.എ.സി., കലാനിലയം, കോട്ടയം നാഷണൽ തിയേറ്റേഴ്സ്, നളന്ദ, കൊല്ലം വയലാർ നാടകവേദി, ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേഴ്സ് തുടങ്ങി പല നാടകസമിതികളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. എ.വിൻസെന്റിന്റെ സംവിധാനത്തിൽ 1970ൽ പുറത്തിറങ്ങിയ സ്നേഹമുള്ള സോഫിയ എന്ന ചിത്രത്തിലാണ് സണ്ണി ആദ്യമായി അഭിനയിക്കുന്നത്. നിരവധി തവണ ഫിലിം ക്രിട്ടിക്സ് അവാർഡും 2005ൽ ഇ.പി.ടി.എ. പുരസ്കാരവും ലഭിച്ചിട്ടുണ്ട്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷ബരീന്ദ്ര കുമാർ ഘോഷ്* - ```ഒരു ഇന്ത്യൻ വിപ്ലവകാരിയും പത്രപ്രവർത്തകനുമായിരുന്നു ബരീന്ദ്ര ഘോഷ് അഥവാ ബരീന്ദ്ര നാഥ് ഘോസ് (ജനനം: ജനുവരി 5, 1880 - ഏപ്രിൽ 18, 1959). ബംഗാളിലെ ഒരു വിപ്ലവ സംഘടനയായിരുന്ന ജുഗന്തറിലെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.1933-ൽ അദ്ദേഹം ഒരു ഇംഗ്ലീഷ് ദിനപത്രം ദ ഡൗൺ ഓഫ് ഇൻഡ്യ ആരംഭിച്ചു .```
*🌷ഹോകുസായി* - ```കറ്റ്സുഷിക ഹോകുസായി, (1760 — മരണം ഏപ്രിൽ 18, 1849) എഡോ കാലഘട്ടത്തിലെ ജാപ്പനീസ് കലാകാരനും, ഉക്കിയോ-യി ചിത്രകാരനും മുദ്രണനിർമ്മാതാവും ആയിരുന്നു. 1831-ൽ തടിക്കട്ടകളിൽ മുദ്രണം ചെയ്ത, "മൌണ്ട് ഫൂജിയുടെ 36 ദൃശ്യങ്ങൾ" എന്ന ചിത്രപരമ്പരയുടെ കർത്താവ് എന്ന നിലയിലാണ് അന്താരാഷ്ട്രപ്രശസ്തിയാർജ്ജിച്ചത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷വിദ്വാൻ പി.കേളുനായർ* - ```ഗാന്ധിജിയും സ്വാതന്ത്ര്യസമരവും വിപ്ലവാദർശങ്ങളും, അക്കാലത്ത് നിലനിന്നിരുന്ന തൊട്ടുകൂടായ്മ, ജാതിസ്പർദ്ധ ഇവയ്ക്കെതിരായി തന്റെ തൂലിക ഉപയോഗിച്ചു നാടകം നടത്തുകയും, കിട്ടിയിരുന്ന തുക സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ചിലവഴിക്കുകയും 27-)0 വയസ്സിൽ ആത്മഹത്യ ചെയ്യുകയും മലയാള സംഗീത നാടക പ്രസ്ഥാനത്തിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്ത ആളായിരുന്നു വിദ്വാൻ പി.കേളുനായർ (1901 ജൂൺ 27-1929 ഏപ്രിൽ 18 ).```
*🌷ആര്‍. ഈശ്വരപിള്ള ബി.എ,* - ```മലയാളത്തിലെ ആദ്യത്തെ വിജ്ഞാന കോശമായ "സമസ്തവിജ്ഞാനഗ്രന്ഥാവലി " രചിക്കുകയും കേരളതാരകം പത്രാധിപരും സ്ക്കൂൾ ഇൻസ്പെക്ടർ ആയിരുന്നു ആര്‍. ഈശ്വരപിള്ള ബി എ (1854- ഏപ്രിൽ 18, 1940).```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷ലൈറ കാതറിൻ മക്കി* - ```നോർത്തേൺ അയർലൻഡിൽ നിന്നുള്ള ഒരുവനിതാ പത്രപ്രവർത്തക ആയിരുന്നു ലൈറ കാതറിൻ മക്കി (31 March 1990 – 18 April 2019). ലൈറ മക്കിയെ 2006 ൽ സ്കൈ ന്യൂസ് യംഗ് ജേണലിസ്റ്റ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തിരുന്നു.2018 ഏപ്രിൽ 18 ന് തീവ്രവാദ ബന്ധമുള്ള ഒരാൾ വെടിവച്ചു കൊല്ലുകയായിരുന്നു.```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿