🔥🌟🔥🌟🔥🌟🔥🌟
✒️ചരിത്രത്തിൽ ഇന്ന്✒️
🔅🔅🔅🔅🔅🔅🔅🔅
19-04-2022
🔥🌟🔥🌟🔥🌟🔥🌟
ഇന്ന് 2022 ഏപ്രിൽ 19 (1197 മേടം 6) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
📝📝📝📝📝📝📝📝
കലണ്ടർ പ്രകാരം ഏപ്രിൽ 19 വർഷത്തിലെ 109 (അധിവർഷത്തിൽ 110)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 256 ദിവസങ്ങൾ കൂടിയുണ്ട്.
📝📝📝📝📝📝📝📝
🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻
♾️♾️♾️♾️♾️♾️♾️♾️
💠നർമ്മ ദിനം
💠സൈക്കിൾ ദിനം
💠ജോൺ പാർക്കർ ഡേ
💠റൈസ് ബോൾ ദിനം
💠കൺജെനിറ്റൽ ഡയഫ്രാമാറ്റിക് ഹെർണിയ ആക്ഷൻ ദിനം
💠ദേശീയ ഹാംഗൗട്ട് ദിനം
💠ദേശീയ വെളുത്തുള്ളി ദിനം
💠ദേശീയ സമ്മർദ്ദ ബോധവത്കരണ ദിനം
💠പ്രിംറോസ് ദിനം (യുകെ)
💠 സൈനിക ദിനം (ബ്രസീൽ)
💠അച്ചടി വ്യവസായ ദിനം (റഷ്യ)
💠ദേശീയ അമരേറ്റോ ദിനം (യുഎസ്എ)
💠ബ്രസീലിൽ ഇന്ത്യൻ ദിനം (ബ്രസീൽ)
💠ഡച്ച്-അമേരിക്കൻ സൗഹൃദ ദിനം (യുഎസ്എ)
💠33-ആം ദേശസ്‌നേഹികളുടെ ദിനാചരണം (ഉറുഗ്വേ)
💠ഒക്ലഹോമ സിറ്റി ബോംബിംഗ് അനുസ്മരണ ദിനം (യുഎസ്എ)
🌐ചരിത്ര സംഭവങ്ങൾ🌐 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️♾️
🌐1451 - ```ഡൽഹിയിൽ ലോധി വംശം അധികാരത്തിൽ വന്നു.. അസ്‌ലം ഷാ രാജാവായി.```
🌐1770 - ```ബ്രിട്ടീഷ് പര്യവേക്ഷകൻ ക്യാപ്റ്റൻ ജെയിംസ് കുക് ഓസ്‌ട്രേലിയ കണ്ടെത്തി.```
🌐1839 - ```ലണ്ടൻ ഉടമ്പടി ബെൽജിയത്തെ ഒരു രാജ്യമായി അംഗീകരിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
🌐1909 - ```ജൊവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.```
🌐1971 - ```ആദ്യത്തെ ബഹിരാകാശ നിലയമായ സാല്യൂട്ട് 1 വിക്ഷേപണം നടന്നു.```
🌐1972 - ```ബംഗ്ലാദേശ് ബ്രിട്ടീഷ് കോമൺവെൽത്തിൽ അംഗമായി.```
🌐1975 - ```ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചു. സോവിയറ്റ് യൂണിയനിൽ വച്ചാണ് വിക്ഷേപിച്ചത്.. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്റെ സ്മരണക്കാണ് ഈ പേര് നൽകിയത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
🌐1982 - ```സാലി റൈഡ്, ആദ്യ വനിതാ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.```
🌐1993 - ```മുംബൈ സ്ഫോടന കേസിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് അറസ്റ്റിലായി.```
🌐2005 - ```കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പയായി തെരഞ്ഞടുക്കപ്പെട്ടു.```
🌐2012 - ```ഇന്ത്യയുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി 5 ഒഡീഷ തീരത്ത് നിന്ന് പരീക്ഷിച്ചു.```
🌐2011 - ```ഫിഡൽ കാസ്ട്രോ, ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ നിന്നു രാജി വെച്ചു.```
🌐2015 - ```സിതാറാം യച്ചൂരി CPI(M) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
🌐2018 - ```സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങളെ (എക്സോപ്ലാനറ്റ്) കണ്ടെത്താനുള്ള പഠന ദൗത്യമായ ‘ടെസ്’ അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പെയ്സ് എക്സ് വിജയകരമായി വിക്ഷേപിച്ചു.```
🌹ജന്മദിനങ്ങൾ🌹 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
🌹അഞ്ജു ബോബി ജോർജ്ജ് - ```പ്രശസ്തയായ ഇന്ത്യൻ ലോംഗ്‌ജമ്പ് താരമാണ് അഞ്ജു ബോബി ജോർജ്ജ്(ജനനം:ഏപ്രിൽ 19,1977). 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് അഞ്ജു ചാടിയത് 6.70 മീറ്ററാണ്. 2005-ൽ നടന്ന ഐ.എ.എ.എഫ് വേൾഡ് അത്‌ലറ്റിക്സ് ഫൈനലിൽ വെള്ളി നേടിയതും അഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്. ഇതു തന്റെ ഏറ്റവും നല്ല പ്രകടനമായി അവർ കരുതുന്നു. സ്വർണ്ണം നേടിയ റഷ്യൻ താരം ഉത്തേജക മരുന്ന് കഴിച്ചത് തെളിഞ്ഞതിനാൽ 2014 ൽ അഞ്ജുവിൻറെ നേട്ടം സ്വർണ്ണ മെഡലായി ഉയർത്തുകയുണ്ടായി.```
🌹മുകേഷ് അംബാനി - ```ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയാണ് മുകേഷ് അംബാനി (ജനനം:ഏപ്രിൽ 19, 1957). റിലയൻസ് ഇൻഫോകോം ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇപ്പോൾ റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് എന്നറിയപ്പെടുന്നത്. തന്റെ മൊത്തം വരുമാനം അമേരിക്കൻ ഡോളാർ $19.5 ബില്ല്യൺ ആണ്. ഇത് അംബാനിയെ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാക്കുന്നു. കൂടാതെ അദ്ദേഹം ഏഷ്യയിലേക്കും വച്ച് ഏറ്റവും ധനികനും ലോകത്തിലെ ധനികരിൽ ഏഴാമതും ആണ്. കേന്ദ്ര സർക്കാർ ആദ്യമായി സെഡ്(Z) കാറ്റഗറി സുരക്ഷ അനുവദിച്ച ഇന്ത്യൻ വ്യവസായിയും ഇദ്ദേഹമാണ്. 24 മണിക്കൂറും ആയുധധാരികളായ 28 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) കമാൻഡോകൾ ഇദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
🌹മണിയൻപിള്ള രാജു - ```മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിർമാതാവുമാണ് മണിയൻപിള്ള രാജു. 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടമാണ് ആദ്യ ചലച്ചിത്രം. 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് രാജു മലയാള സിനിമയിൽ ഇടം ഉറപ്പിച്ചത്.```
🌹മരിയ ഷറപ്പോവ - ```ഒരു റഷ്യൻ പ്രഫഷണൽ ടെന്നിസ് താരമാണ് മരിയ യൂറിയേവ്ന ഷറപ്പോവ (ജനനം: 1987 ഏപ്രിൽ 19). 2014 ജൂലൈ 7ലെ വനിതാ ടെന്നീസ് അസോസിയേഷൻ (WTA) റാങ്കിങ് പ്രകാരം 6ആം സ്ഥാനത്തുള്ള ഷറപ്പോവ ഏറ്റവും ഉയർന്ന റാങ്കുള്ള റഷ്യക്കാരിയുമാണ്. കരിയർ ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ പത്ത് വനിതകളിൽ ഒരാളാണ് അവർ. 2012 ൽ ലണ്ടനിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വനിതാ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ അവർ ഒളിമ്പിക് മെഡൽ ജേതാവുകൂടിയാണ്. നിരവധി ടെന്നീസിൽ അപൂർവമായ ദീർഘകാല അവസരം നേടിയെ ഷറപ്പോവയെ ടെന്നീസ് പണ്ഡിറ്റുകളും മുൻ കളിക്കാരും ടെന്നീസിലെ അവരുടെ മികച്ച എതിരാളികളിൽ ഒരാളായി കണക്കാക്കുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
🌹സ്വാതി റെഡ്ഡി- ```ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമാണ് സ്വാതി റെഡ്ഡി (Born 19 April 1987). കളേഴ്സ് സ്വാതി എന്ന പേരിലും അറിയപ്പെടുന്ന സ്വാതി റെഡ്ഡി തെലുങ്ക് ടെലിവിഷൻ ചാനലായ മാ ടിവി പരിപാടിയായിരുന്ന കളേഴ്സിന്റെ അവതാരകയായിരുന്നു. ചില ചെറിയ വേഷങ്ങൾക്ക് ശേഷം സ്വാതി റെഡ്ഡി ആദ്യമായി നായികയായി അഭിനയിച്ചത് തമിഴ് സിനിമയായ സുബ്രമണ്യപുരത്തിലായിരുന്നു. തെലുങ്ക് ചിത്രമായ അഷ്ട ചമ്മയിലെ കഥാപാത്രം സ്വാതി റെഡ്ഡിക്ക് മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുക്കുകയും മികച്ച നടിക്കുള്ള ഫിലിം ഫെയർ, നന്ദി അവാർഡുകൾ നേടിക്കൊടുക്കുകയും ചെയ്തു. മൂന്നോളം ചിത്രങ്ങളിൽ സ്വാതി പാടുകയും ചെയ്തിട്ടുണ്ട്.```
🌹ശ്രുതി മേനോൻ - ```ശ്രുതി മേനോൻ (ജനനം: 19 ഏപ്രിൽ 1984) ഒരു ഇന്ത്യൻ നടിയും അവതാരകയും മോഡലും മാസ്റ്റർ ഓഫ് സെറിമണീസിൽ പ്രൊഫെഷനലുമാണ്. നിലവിൽ സോനു നിഗത്തിന്റെ ലോകമെമ്പാടുമുള്ള സംഗീത കച്ചേരികൾക്കും ഉഗ്രം ഉജ്വലം ഷോയ്ക്കും അവതാരകയാണ് . 2015 ൽ, ഒരു മാസികയ്ക്ക് വേണ്ടിയുള്ള വധുവിന്റെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് വിവാദത്തിലേക്ക് നയിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
🌹ഹേമന്ത് മേനോൻ - ```മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേതാവാണ്ഹേമന്ത് മേനോൻ (born 19 April 1989).2011ൽ ലിവിംഗ് ടുഗെദർ എന്ന ചിത്രത്തിലാണ് അദ്ദേഹമാദ്യമായ് അഭിനയിച്ചത്. പിന്നീട് ഡോക്ടർ ലൗ (2011), ഓർഡിനറി (2012) ചട്ടക്കാരി, ചാപ്റ്റേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതുവരെ ഏകദേശം 15ലധികം ചലച്ചിത്രങ്ങളിൽ വേഷമിട്ടു.```
🌹സുരേഖ സിക്രി - ```നാടകങ്ങൾ, ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരമ്പരകൾ എന്നിവയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് സുരേഖ സിക്രി (ജനനം 19 ഏപ്രിൽ 1945). ആദ്യകാലത്ത് ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഇവർ 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. തുടർന്ന് ഹിന്ദിയിലും മലയാളത്തിലുമായി ധാരാളം ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. പ്രധാനമായും സഹനടിയുടെ വേഷങ്ങളിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
🌹അർഷാദ് വർഷി - ```ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് അർഷാദ് വർഷി (ജനനം: ഏപ്രിൽ 19, 1968) തൻറെ തനതായ ശൈലിയിൽ ഹിന്ദി ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അർഷാദ് വർഷി. മുന്നാഭായി എം.ബി.ബി.എസ്., ലഗേ രഹോ മുന്നാഭായി എന്നീ ചിത്രങ്ങളിലെ സർക്യൂട്ട് എന്ന കഥാപാത്രം ഒരു ഹാസ്യതാരം എന്ന നിലയിൽ അർഷാദ് വർഷിയെ വളരെയേറെ ശ്രദ്ധേയനാക്കി.```
🌹ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ് - ```പ്രകൃതിജ്ഞൻ, ജന്തുശാസ്ത്രജ്ഞൻ, ഭൗമതന്ത്രജ്ഞൻ, മൈക്രോസ്കോപ്പിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ഒരു ജർമ്മൻ ശാസ്ത്രജ്ഞനാണ് ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ് (ഏപ്രിൽ 19, 1795 – ജൂൺ 27, 1876). അദ്ദേഹത്തിന്റെ കാലത്ത് ഏറ്റവും അറിയപ്പെട്ടിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ഡേവിഡ് റിക്കാർഡോ* - ```ആദം സ്മിത്തിനു ശേഷം ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്ര മേഖലയിലെ ഏറ്റവും ശക്തമായ സാന്നിധ്യമായിരുന്നു ഡേവിഡ് റിക്കാർഡോ (ജനനം 19 ഏപ്രിൽ 1772 - മരണം 11 സെപ്റ്റംബർ 1823). 'ലോ ഓഫ് ഡിമിനിഷിംഗ് റിട്ടേൺസ്' തുടങ്ങിയ ശ്രദ്ധേയമായ സിദ്ധാന്തങ്ങളിലൂടെ അദ്ദേഹം ധന തത്ത്വ ശാസ്ത്ര രംഗത്ത് സവിശേഷ സ്ഥാനം ഉറപ്പിച്ചു.```
*🌹എ.എൽ. ജേക്കബ്* - ```കേരളത്തിലെ ഒരു മുൻ മന്ത്രിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു എ.എൽ. ജേക്കബ് (19 ഏപ്രിൽ 1911 - 20 സെപ്റ്റംബർ 1995). അഞ്ചും ഏഴും നിയമസഭകളിൽ കൃഷിവകുപ്പും, ഏഴാം നിയമസഭയിൽ മത്സ്യബന്ധന വകുപ്പും കൈകാര്യം ചെയ്തത് എ.എൽ. ജേക്കബായിരുന്നു. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് നിയമസഭകളിൽ എറണാകുളം മണ്ഡലത്തിൽ നിന്നാണ് എ.എൽ. ജേക്കബ് കേരളാ നിയമസഭയിലേക്കെത്തിയത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ജോർജ് ആലഞ്ചേരി* - ```സീറോ മലബാർ സഭയുടെ ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും (ശ്രേഷ്ഠ മെത്രാപ്പോലീത്ത) എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി (ജനനം ഏപ്രിൽ 19, 1945). 2011 മേയ് 26-നാണ് ഇദ്ദേഹം വോട്ടെടുപ്പിലൂടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടത്. സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മാർപ്പാപ്പ നേരിട്ടല്ലാതെ സഭ സ്വന്തമായി ശ്രേഷ്ഠ മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കുന്നത്.```
*🌹തോമസ് കല്ലമ്പള്ളി* - ```തോമസ് കല്ലമ്പള്ളി (ജീവിതകാലം : 19 ഏപ്രിൽ 1953 - 2002 ഫെബ്രുവരി 27) കേരളത്തിലെ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ശ്രദ്ധേയനായ രാഷ്ട്രീയക്കാരനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായിരുന്നു.വിവിധ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസിന്റെ മുൻനിര കാമ്പെയ്ൻ മാനേജർ കൂടിയായിരുന്നു അദ്ദേഹം. കേരള നിയമസഭയുടെ ചരിത്രത്തിൽ 26-ആമത്തെ വയസ്സിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കല്ലമ്പള്ളി, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംഎൽഎ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹പോൾ റീഫൽ* - ```പോൾ റൊണാൾഡ് റീഫൽ (ജനനം: 19 ഏപ്രിൽ 1966) ഒരു മുൻ ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും, ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറുമാണ്.```
*🌹സിമി (ഗായിക)* - ```പ്രമുഖ നൈജീരിയൻ ഗായികയും ഗാന രചയിതാവുമാണ് സിമി എന്ന പേരിൽ അറിയപ്പെടുന്ന സിമിസോല ബൊലാറ്റിറ്റൊ ഒഗുൻലിയെ (ജ: ഏപ്രിൽ 19, 1988). സുവിശേഷ ഗായികയായാണ് സിമിയുടെ അരങ്ങേറ്റം. 2008ൽ ഒഗാജു എന്ന പേരിൽ സ്റ്റുഡിയോ ആൽബം പുറത്തിറക്കി. 2014ൽ ടിഫ് എന്ന പേരിലുള്ള ഗാനം പുറത്തിറങ്ങിയതോടെയാണ് ഇവർ ഏറെ പ്രസിദ്ധയായത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹സൂസൻ പോൾഗാർ* - ```ചെസ്സിലെ വനിതാവിഭാഗം ലോക ചെസ്സ് ചാമ്പ്യനും ഒളിമ്പ്യാഡ് ജേതാവുമായിരുന്നു ഹംഗറിയിൽ ജനിച്ച സൂസൻ പോൾഗാർ (ജനനം ഏപ്രിൽ 19, 1969).ചെസ്സ് പഠനസ്ഥാപനത്തിന്റെ ചുമതലക്കാരിയായും,പരിശീലകയായും സൂസൻ ചുമതല വഹിച്ചിട്ടുണ്ട്. ചെസ്സ് കളിക്കാരികളായിരുന്ന ജൂഡിറ്റ്, സോഫിയ എന്നിവരുടെ ജ്യേഷ്ഠസഹോദരികൂടിയാണ് സൂസൻ .ഇവർ പോൾഗാർ സഹോദരിമാർ എന്നാണ് എന്നറിയപ്പെടുന്നു.```
*🌹ഹൈബി ഈഡൻ* - ```ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യുവനേതാവും 2019 മുതൽ എറണാകുളത്ത് നിന്നുള്ള ലോക്സഭാംഗവുമാണ് ഹൈബി ഈഡൻ (ജനനം: 19,ഏപ്രിൽ,1983). കെ.എസ്.യു വഴിയാണ് രാഷ്ട്രീയ പ്രവേശനം. 2006-2007ൽ കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡൻറായും 2007-2009 വർഷങ്ങളിൽ സംഘടനയുടെ സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മൽസരിച്ചു വിജയിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ഹൊസെ എച്ചെഗാരായി* - ```1904 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ സ്പാനിഷ് നാടകകൃത്ത് ആണു ഹൊസെ എച്ചെഗാരായി (ജനനം ഏപ്രിൽ 19, 1832 - മരണം സെപ്റ്റംബർ 14, 1916). സിവിൽ എഞ്ചിനീയർ, ഗണിതശാസ്ത്രജ്ഞൻ, രാജ്യതന്ത്രജ്ഞൻ എന്നീ നിലകളിലും പ്രസിദ്ധനായ എച്ചെഗാരായിയുടെ നാടകങ്ങൾ സ്പാനിഷ് നാടകരംഗത്ത് പുത്തൻ ഉണർവ്വ് നൽകി.ആ വർഷത്തെ നോബൽ സമ്മാനം ഇദ്ദേഹം ഫ്രെഡറിക് മിസ്ട്രലുമായി പങ്ക് വയ്ക്കുകയായിരുന്നു.```
*🌹സഞ്ജയ് പാഡിയൂർ* - ```ഇന്ത്യൻ ചലച്ചിത്ര സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും മലയാള ചലച്ചിത്രമേഖലയിലെ നടനുമാണ് സഞ്ജയ് പാഡിയൂർ (Born 19 April 1973). പ്രൊഡക്ഷൻ കൺട്രോളറായി മലയാളത്തിലെയും തമിഴ് ചലച്ചിത്ര മേഖലയിലെയും നൂറിലധികം ചിത്രങ്ങൾ ചെയ്തു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹കെ.എസ്. മനോജ്* - ```കുരിശിങ്കൽ സെബാസ്റ്റ്യൻ മനോജ് അഥവാ ഡോ.കെ.എസ്. മനോജ് (ജനനം: 1965 ഏപ്രിൽ 19) കേരളത്തിൽ നിന്നുള്ള ഒരു പാർലമെൻറ് അംഗമായിരുന്നു. ഇദ്ദേഹം പതിനാലാം ലോകസഭയിൽ ആലപ്പുഴയെ പ്രതിനിധീകരിച്ചിട്ടുണ്ട്.```
*🌹മുകേഷ് റിഷി* - ```പ്രധാനമായും ഹിന്ദി, തെലുങ്ക് സിനിമകളിൽ പ്രവർത്തിച്ച ഇന്ത്യൻ നടനാണ് മുകേഷ് റിഷി (ജനനം: 19 ഏപ്രിൽ 1956). മലയാളം, പഞ്ചാബി, തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.```
*🌷സ്മരണകൾ🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️
*🌷ചാൾസ് ഡാർവിൻ* - ```ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാൾസ് റോബർട്ട് ഡാർവിൻ (ഫെബ്രുവരി 12, 1809 - ഏപ്രിൽ 19, 1882). ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ 16ആം സ്ഥാനം ഡാർവിനാണ്.```
*🌷എഡ്വേർഡ് ജിം കോർബറ്റ്* - ```ലോക പ്രശസ്തനായ വന്യജീവി സംരക്ഷകപ്രചാരകനും എഴുത്തുകാരനും അതെല്ലാം ആവുന്നതിനുമുമ്പ് ഒന്നാന്തരം ഒരു നായാട്ടുകാരനുമായിരുന്നു ബ്രിട്ടീഷ്-ഇന്ത്യൻ പൗരത്വമുള്ള ജെയിംസ് എഡ്വേർഡ് കോർബറ്റ് എന്ന ജിം കോർബറ്റ് (ജനനം ജൂലൈ 25, 1875 - മരണം ഏപ്രിൽ 19, 1955). ഉത്തരാഞ്ചൽ (ഇന്നത്തെ ഉത്തരാഖണ്ഡ്) സംസ്ഥാനത്ത് നിലകൊള്ളുന്ന ജിം കോർബറ്റ് ദേശീയോദ്യാനത്തിന് ആ പേരു നൽകിയത് ഇദ്ദേഹത്തിന്റെ സ്മരണാർഥമാണ്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷ആൽഫ്രെഡോ ഗുവേര* - ```പ്രമുഖ ക്യൂബൻ ഡോക്യുമെന്ററി സംവിധായകനും സാംസ്കാരിക പ്രവർത്തകനും ക്യൂബൻ വിപ്ലവ പോരാളിയുമാണ് ആൽഫ്രെഡോ ഗുവേര (മരണം : 19 ഏപ്രിൽ 2013). 1970 കളിൽ ക്യബയുടെ സാംസ്കാരിക വകുപ്പിന്റെ ഉപ മന്ത്രിയായിരുന്നു. എൺപതുകളിൽ യുനെസ്കോ അംബാസഡറായും പ്രവർത്തിച്ചു.```
*🌷കോൺറാഡ് അഡനോവെർ* - ```ജർമൻ ഫെഡറൽ റിപ്പബ്ളിക്കിന്റെ ആദ്യത്തെ ചാൻസലർ ആയിരുന്നു കോൺറാഡ് അഡനോവെർ (ജനനം 5 ജനുവരി 1876 - മരണം 19 ഏപ്രിൽ 1967). നാസിഭരണം താറുമാറാക്കിയ ജർമനിയെ പുനർനിർമ്മാണംമൂലം ഒരു സമ്പന്നരാഷ്ട്രമാക്കിയതിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷ആർ. ഗോപാലകൃഷ്ണൻ നായർ* - ```മൂന്നാം കേരള നിയമസഭയിൽ നെയ്യാറ്റിൻകര മണ്ഡലത്തെ പ്രതിനിധീകരിച്ച അംഗവും സഹകരണ മേഖലയിലെ സഹകാരിയുമായിരുന്നു ആർ. ഗോപാലകൃഷ്ണൻ നായർ( മാർച്ച് 1931 - 19 ഏപ്രിൽ 2014).```
*🌷ജോർജ്ജ് ബൈറൺ* - ```ഒരു ആഗലകവിയും കാല്പനികപ്രസ്ഥാനത്തിന്റെ നായകന്മാരിൽ ഒരാളുമായിരുന്നു ജോർജ്ജ് ഗോർഡൻ ബൈറൻ അല്ലെങ്കിൽ ലോഡ് ബൈറൻ (ജനനം: ജനുവരി 22, 1788; മരണം: ഏപ്രിൽ 19,1824). ബൈറന്റെ ഏറ്റവും അറിയപ്പെടുന്ന രചനകളിൽ "അവൾ സൗന്ദര്യത്തിൽ നടക്കുന്നു"(She walks in beauty) "നാം തമ്മിൽ പിരിഞ്ഞപ്പോൾ", "അതിനാൽ നാം ഇനി ചുറ്റിത്തിരിയുകയില്ല" (So, we'll go no more a roving), എന്നീ ലഘുകവിതകളും "കുഞ്ഞു ഹാരോൾഡിന്റെ തീർത്ഥാടനം" "ഡോൺ ഹുവാൻ" എന്നീ ആഖ്യാനകവിതകളുമാണ്. ഇംഗ്ലീഷ് ഭാഷയിലെ ഒന്നാംകിട കവികളിൽ ഒരാളായി കരുതപ്പെടുന്ന അദ്ദേഹത്തിന്റെ രചനകൾ ഇന്നും വായിക്കപ്പെടുകയും അവയുടെ സ്വാധീനം നിലനിർത്തുകയും ചെയ്യുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷പിയറി ക്യൂറി* - ```ക്രിസ്റ്റലോഗ്രാഫി, മാഗ്നെറ്റിസം, പീസോ ഇലക്ട്രിസിറ്റി, റേഡിയോ ആക്റ്റിവിറ്റി എന്നീ മേഖലകളിൽ പ്രഗല്ഭനായിരുന്ന ഒരു ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനാണ് പിയറി ക്യൂറി(മേയ് 15, 1859 – ഏപ്രിൽ 19, 1906). 1903-ൽ ഭാര്യ കൂടിയായ മേരി ക്യൂറി, ഹെൻറി ബെക്വറൽ എന്നിവരോടൊത്ത് റേഡിയേഷൻ സയൻസിൽ നടത്തിയ കണ്ടുപിടിത്തത്തിനു ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടി.```
*🌷ഫറൂഖ് സിയാർ* - ```1713 മുതൽ 1719 വരെ മുഗൾ ചക്രവർത്തിയായിരുന്നു ഫറൂഖ് സിയാർ (ഓഗസ്റ്റ് 20, 1685 - ഏപ്രിൽ 19, 1719). അബുൽ മുസാഫർ മൂയിനുദ്ദീൻ മുഹമ്മദ് ഷാ ഫറൂഖ്-സിയാർ അലിം അക്ബർ സാനി വാലാ ഷാൻ പാദ്ഷാ-ഇ-ബാഹ്ർ-ഉ-ബാർ എന്നാണ് മുഴുവൻ പേര്.മുഗൾ സാമ്രാജ്യത്തിലെ ദുർബലനായ ചക്രവർത്തിയായാണ് ഫറൂഖ് സിയാർ വിലയിരുത്തപ്പെടുന്നത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷വാറൻ ഡി ലാ റു* - ```ബ്രിട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞനാണ് വാറൻ ഡി ലാ റു (ജനനം 18 ജനുവരി 1815 - മരണം 19 ഏപ്രിൽ 1889 ).ജ്യോതിശ്ശാസ്ത്രം, രസതന്ത്രം, സൗരഭൌതികം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖലകൾ.```
*🌷ഒക്ടാവിയോ പാസ്* - ```ഒരു മെക്സിക്കൻ കവിയും നയതന്ത്രജ്ഞനുമായിരുന്നു ഒക്ടാവിയോ പാസ് ലോസാനോ (മാർച്ച് 31, 1914 - ഏപ്രിൽ 19, 1998). 1981 ലെ മിഗുവൽ ഡി സെർവാന്റസ് സമ്മാനം , 1982 ലെ ന്യൂസ്റ്റാഡ് ഇന്റർനാഷണൽ ലിറ്ററേച്ചർ പ്രൈസ് , 1990 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം എന്നിവ അദ്ദേഹത്തിന് ലഭിച്ചു .```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
🦋അനൂപ് വേലൂർ🦋
➿➿➿➿➿➿➿