നാരങ്ങ വെളളത്തിന്റെ ഗുണങ്ങള്‍
നിര്‍ജലീകരണം തടയാന്‍ ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ തരത്തില്‍ നാരങ്ങാവെള്ളം ഉണ്ടാക്കാം. തിളപ്പിച്ച നാരങ്ങാ വെള്ളം ആണ് അതിലൊന്ന്. സാധാരണ വെള്ളത്തിനും തണുത്ത വെള്ളത്തിനും പകരം തിളപ്പിച്ച വെള്ളമാണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. വൈറ്റമിന്‍ സി യും ധാരാളം അടങ്ങിയതിനാല്‍ നാരങ്ങാവെള്ളം ചര്‍മത്തിന് സംരക്ഷണമേകും. പ്രായമാകലിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കും. മുഖക്കുരു വരാതെ തടയും. മുറിവുകള്‍ വേഗമുണങ്ങാന്‍ വൈറ്റമിന്‍ സി സഹായിക്കുന്നു. ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ചര്‍മത്തിന് ഉണര്‍വും തിളക്കവും നല്‍കും. രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ധാതുക്കള്‍ നാരങ്ങാ വെള്ളത്തിലുണ്ട്. കാല്‍സ്യം, പൊട്ടാസ്യം എന്നീ ധാതുക്കള്‍ രക്തസമ്മര്‍ദം കുറയ്ക്കും. രക്തസമ്മര്‍ദം വളരെ പെട്ടെന്ന് സാധാരണ നിലയിലാക്കാന്‍ നാരങ്ങാ വെള്ളം സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വൈറ്റമിന്‍ സി പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. കോവിഡ്, ഫ്ലൂ തുടങ്ങിയ ശ്വസന രോഗങ്ങളില്‍ നിന്ന് ഇത് സംരക്ഷണമേകും. മലബന്ധം, നെഞ്ചെരിച്ചില്‍, വയറിനു കനം തുടങ്ങിയവ മൂലം വിഷമിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകും. ചൂടു വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു ഒപ്പം ശരീരഭാരം കുറയ്ക്കുന്നു.