മനുഷ്യത്വത്തിന്റെ തണലിടങ്ങള്‍ ഒരുക്കാം
William Stacy എന്ന പോലീസുകാരന്‍ ഹെലിനയെ അറസ്റ്റ് ചെയ്യാനാണ് എത്തിയത്. ഹെലിന സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തി എന്ന കുറ്റത്തിന് പിടിക്കപ്പെടുകയും തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്യാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ തന്നെ പോലീസിനെ വിളിക്കുകയും ചെയ്തു. അദ്ദേഹം അവരോട് നിങ്ങള്‍ എന്താണ് മോഷ്ടിച്ചത് എന്ന് ചോദിച്ചു. 'വിശന്ന് കരയുന്ന എന്റെ മക്കള്‍ക്ക് കഴിക്കുവാനായി 5 കോഴിമുട്ടയാണ് ഞാന്‍ മോഷ്ടിച്ചത്'. ഹെലിന കണ്ണീരോടെ മറുപടി പറഞ്ഞു. ആ പോലീസ് ഓഫീസര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ഫുഡ് ഏരിയയിലേക്ക് അവരെ കൊണ്ട് പോവുകയും അവര്‍ക്കും അവരുടെ കുട്ടികള്‍ക്കും കഴിക്കാനാവശ്യമായ ഭക്ഷണ സാമഗ്രികള്‍ രണ്ട് വണ്ടികളില്‍ വീട്ടിലെത്തിക്കാനുള്ള ഏര്‍പ്പാടും ചെയ്തു.
ഇത് കണ്ട് ഹെലിന പൊട്ടിക്കരയാന്‍ ആരംഭിച്ചു. കരച്ചിലിന്റെ ഇടയില്‍, ' സര്‍, ആവശ്യത്തില്‍ കൂടുതല്‍ താങ്കള്‍ എനിക്കും കുട്ടികള്‍ക്കും വേണ്ടി ചെയതിരിക്കുന്നു' എന്ന് വിതുമ്പുകയും ചെയ്തു. ആ പോലീസ് ഓഫീസര്‍ പുഞ്ചിരിച്ചു കൊണ്ട് അവരെ വീട്ടിലേക്കു പറഞ്ഞു വിട്ടു. അതെ, ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് നിയമം നടപ്പില്‍ വരുത്താന്‍ കഴിയില്ല. മനുഷ്യത്വം മാത്രമേ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യത്വത്തിന്റെ തണലിടങ്ങള്‍ ഒരുക്കാന്‍ നമുക്കും സാധിക്കട്ടെ