കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ആരോഗ്യ പൂര്‍ണ്ണമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ ചില പോഷകങ്ങള്‍ പ്രധാനമാണ്. കണ്ണിനെ സംരക്ഷിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. മുട്ടയിലെ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും. ബദാമും കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ബദാമില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഇ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും. കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ഒഴിച്ച കൂടാനാവാത്ത ഭക്ഷണങ്ങളാണ് പാലും തൈരും. ഇവയില്‍ വൈറ്റമിന്‍ എ യും മിനറല്‍ സിങ്കും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ കോര്‍ണിയയുടെ ആരോഗ്യം സംരക്ഷിക്കും.മത്സ്യം കഴിക്കുന്നത് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പ്രത്യേകിച്ച മത്തി പോലുള്ള ചെറു മത്സ്യങ്ങള്‍. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയിട്ടുണ്ട്. ഇവ കാഴ്ച ശക്തി കൂട്ടാനും റെറ്റിനയുടെ ആരോഗ്യം കൂട്ടാനും സഹായിക്കും. ഓറഞ്ചില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതും കണ്ണുകളുടെ കോശജ്വലന അവസ്ഥകളെ ചെറുക്കാന്‍ കൂടുതല്‍ സഹായിക്കുന്നു. ക്യാരറ്റില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ് ബീറ്റാ കരോട്ടിന്‍. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ക്യാരറ്റ് സഹായിക്കും.