മനസ്സിന് പോളിയോ ബാധിച്ച ഒരു സമൂഹത്തിലാണ് നാം ഇപ്പോഴും ജീവിക്കുന്നത്.
ഒരിക്കല്‍ ശ്രീ നാരായണഗുരുവിനോട് അദ്ദേഹത്തിന്റെ ശിഷ്യന്‍ ചോദിച്ചു. 'ധാരാളം ആള്‍ക്കാര്‍ അങ്ങയെ പരിഹസിക്കുന്നു. കുറ്റം പറയുന്നു. അങ്ങെന്താണ് ഇതിനൊന്നും മറുപടി പറയാത്തത്?' ശ്രീനാരായണ ഗുരുശിഷ്യനോട് ചോദിച്ചു. 'നീ പോളിയോ ബാധിച്ച ഒരാള്‍ നടക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ടാല്‍ എന്താ ചെയ്യുക? അയാളെ സഹായിക്കുമോ അതോ തല്ലിയോടിക്കാന്‍ നോക്കുമോ? 'ശിഷ്യന്‍. : ഞാന്‍ സഹായിക്കാന്‍ ശ്രമിക്കും.' ഗുരു പറഞ്ഞു: ഞാനും അതുതന്നെയാണ് ചെയ്യുന്നത്. മനസ്സിന് പോളിയോ ബാധിച്ചവരാണ് ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞും ദ്രോഹിച്ചും നടക്കുന്നത്. അവര്‍ അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് ഒരു കൈതാങ്ങ് നല്‍കി നേരെ നടക്കാന്‍ സഹായിക്കുകയാണ് നാം ചെയ്യേണ്ടത്. ' മനസ്സിന് പോളിയോ ബാധിച്ച ഒരു സമൂഹത്തിലാണ് നാമും ഇപ്പോഴും ജീവിക്കുന്നത്. രണ്ടു കാര്യങ്ങള്‍ ആണ് നമുക്ക് ഇതില്‍ ശ്രദ്ധിക്കാനുള്ളത്.. ഒന്ന്: പോളിയോ ബാധിച്ചവരെ നേരെ നടത്താന്‍ ശ്രമിക്കാം... ഒപ്പം, നമുക്കും പോളിയോ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.