ഡിജിറ്റല്‍ ഉപകരണങ്ങള്‍ മൂലം കണ്ണുകള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ

Arivarang malayalam tips,eye problems while using digital items, അറിവരങ്ങ് മലയാളം പൊടിക്കൈ, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ കണ്ണുകള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

ഡിജിറ്റല്‍ ഉപകരണങ്ങള്‍ മൂലം കണ്ണുകള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍. കോവിഡ് കാലത്ത് കണ്ണുകളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നും പ്രമേഹം കണ്ണുകളെ ബാധിക്കാനുള്ള സാധ്യതയെ കരുതണമെന്നും നേത്ര രോഗ വിദഗ്ധര്‍ പറയുന്നു. കോവിഡ് കാലത്ത് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതോടെ ഇതു മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും കൂടി. ലളിതമായ ചില ശ്രമങ്ങളിലൂടെ ഇത് ഒഴിവാക്കാം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനിടെ നിശ്ചിത ഇടവേളകള്‍ നല്‍കുക. കണ്ണിമകള്‍ ഇടയ്ക്കിടെ അടയ്ക്കുക, ഇടവേളകളില്‍ ദൂരത്തേക്ക് നോക്കുക എന്നിവ ശീലമാക്കണം. പ്രമേഹം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതു പോലെ കണ്ണുകളെയും ബാധിക്കും. കണ്ണിന്റെ ഞരമ്പുകളെയും റെറ്റിനയെയുമാണു പ്രമേഹം ബാധിക്കുന്നത്. തുടക്കത്തില്‍ ലക്ഷണങ്ങളുണ്ടാകില്ല. രോഗാവസ്ഥ മൂര്‍ഛിച്ചാല്‍ കാഴ്ചക്കുറവ്, കണ്ണിലെ ഞരമ്പിന്റ മധ്യഭാഗത്ത് നീര്‍ക്കെട്ട് എന്നിവ വരും. പ്രമേഹ രോഗികള്‍ ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണം. മര്‍ദം കൂടി കണ്ണിലെ ഞരമ്പുകള്‍ക്കു കേടുപാടുകള്‍ ഉണ്ടാകുന്നതാണു ഗ്ലോക്കോമ. ആദ്യ ഘട്ടങ്ങളില്‍ ലക്ഷണങ്ങളുണ്ടാകില്ല. ക്രമേണ വശങ്ങളിലെ കാഴ്ച നഷ്ടപ്പെടും. രോഗം മൂര്‍ച്ഛിച്ച ശേഷമാണു മധ്യ ഭാഗത്തെ കാഴ്ച നഷ്ടമാകുന്നത്. അതുകൊണ്ടു തന്നെ ഗ്ലോക്കോമ ഉണ്ടോയെന്നറിയാന്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നത് നല്ലതാണ്.


Powered by Blogger.