നമ്മുടെ നിത്യജീവിതത്തില്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന ഒരു വാക്കാണ് ക്ഷമിക്കണം
I am Sorry... നമ്മുടെ നിത്യജീവിതത്തില്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന ഒരു വാക്കാണിത്. പക്ഷേ, പലപ്പോഴും അതൊരു അധരജല്പനമായി മാത്രം മാറിപ്പോകുന്നു. ക്ഷമിക്കണം എന്ന വാക്ക് ഹൃദയത്തില്‍ നിന്നും ആത്മാര്‍ത്ഥമായ വികാരത്തോടെയാണ് ഉയരുന്നതെങ്കില്‍ അത് പറയുന്ന ആളിനും കേള്‍ക്കുന്ന ആളിനും ഒരു പോലെ സന്തോഷം പ്രദാനം ചെയ്യുന്നു. വളരെ ചെറുതും നിസ്സാരവുമായ കാണങ്ങളായിരിക്കും പലപ്പോഴും വാഗ്വാദത്തിനും വഴക്കിനും കാരണമാകുന്നത്. ക്ഷമിച്ചുകൊടുക്കാന്‍ മനസ്സില്ലാത്ത സമീപനമാണ് രണ്ടുകൂട്ടുരും തുടരുന്നതെങ്കില്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് തന്നെ വഴിതെളിയിക്കാം. നമ്മുടെ വീടുകളിലായാലും സമൂഹത്തിലായാലും ക്ഷമിക്കാനും അത് പ്രകടിപ്പിക്കാനുള്ള സന്മമനസ്സും ഉണ്ടെങ്കില്‍ ഏത് വലിയ വിദ്വേഷത്തിന്റെ മഞ്ഞുമലയും ഉരുകുക തന്നെ ചെയ്യും. ശിഥിലമാകുന്ന ബന്ധങ്ങളും അതുമൂലമുണ്ടാകുന്ന സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും ഇല്ലാതാക്കാനും വ്യക്തിബന്ധങ്ങള്‍ ഭദ്രമാക്കാനും സ്‌നേഹാന്തരീക്ഷം സംജാതമാക്കാനും ഏറെ സഹായിക്കുന്ന ഒരു ഔഷധമാണ് ക്ഷമാപണം എന്ന ഔഷധം. നമ്മുടെ സാമൂഹികജീവിതം ഭദ്രവും സുഗമവുമാക്കുവാന്‍ ക്ഷമ നിലനിര്‍ത്തുക തന്നെ വേണം. ക്ഷമയ്ക്കുള്ള സ്രോതസ്സ് സ്‌നേഹമാണ്. നമുക്ക് ക്ഷമിക്കാനും സ്നേഹിക്കാനും പഠിക്കാം.