ശരീരത്തിലെ വിറ്റാമിന്‍ ഡി കുറഞ്ഞാൽ

Arivarang malayalam tips, Vitamin D, അറിവരങ്ങ് മലയാളം പൊടിക്കൈ, വിറ്റാമിൻ ഡി കുറഞ്ഞാൽ


നമ്മുടെ ചര്‍മ്മത്തിനും മുടിയ്ക്കും ചില വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. വിറ്റാമിന്‍ ഡി കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ്. ശരീരത്തില്‍ ആവശ്യമുളള വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തില്‍ നിന്നും. ഭക്ഷണത്തില്‍ നിന്ന് കിട്ടുന്നവയില്‍ ഭൂരിഭാഗവും മാംസാഹാരത്തില്‍ നിന്നാണ്. സൂര്യപ്രകാശത്തിന്റെ അഭാവവും മോശം ഭക്ഷണക്രമവും വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടാകുന്നതിനുള്ള പ്രധാനകാരണങ്ങളാണ്. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് വരണ്ട ചര്‍മ്മം പോലുള്ള നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകും. വിറ്റാമിന്‍ ഡിയ്ക്കും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇതിന്റെ കുറവ് മുഖക്കുരുവിനും കാരണമാകും. മാത്രമല്ല ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടാന്‍ ഇടയാക്കും. വിറ്റാമിന്‍ ഡി വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് സോറിയാസിസ്, എക്സിമ തുടങ്ങിയ അവസ്ഥകള്‍ അനുഭവിക്കുന്നവരുടെ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നു. മാത്രമല്ല, ഇത് രോഗാണുക്കളില്‍ നിന്നും ദോഷകരമായ രാസവസ്തുക്കളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ഡി ഒരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുകയും അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്ന പാരിസ്ഥിതിക ഓക്സിഡന്റുകളെ നശിപ്പിക്കുകയും ചെയ്യും. മാത്രമല്ല ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ സോറിയാസിസ് ഫലകങ്ങളിലേക്ക് നയിക്കുന്ന മൃതകോശങ്ങള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നത് ചര്‍മ്മത്തെ വരണ്ടതാക്കുന്നു.


Powered by Blogger.