മനസ്സിന്റെ മുൻവിധികൾ ആണ്‌ പല കാഴ്ചകളും നിഷേധിക്കുന്നത്‌.

Arivarang, prabhatha chinthakal, അറിവരങ്ങ്, പ്രഭാത ചിന്തകൾ

 

🔅ലോകത്ത്‌ ഒരാളെ പോലെ മറ്റൊരാൾ ഇല്ല എന്നാണ്‌ വയ്പ്‌. സ്വന്തമായ വേറിട്ട അടയാളപ്പെടുത്തലുകൾ എല്ലാവരിലും ഉണ്ട്‌ .തന്റെ ജീവിതം മറ്റൊരാളുടെ ജീവിതവുമായി താരതമ്യപ്പെടുത്തുന്നതിൽ യാതൊരു കാര്യവും ഇല്ല.
 താരതമ്യങ്ങൾക്കും സാദൃശ്യങ്ങൾക്കും അപ്പുറം ആണ്‌ ഓരോ ജീവിതവും.. കാഴ്ച വിഭിന്നമാകാൻ കണ്ണട ധരിച്ചാൽ പോര പകരം കാഴ്ചപ്പാടുകൾ മാറണം.

🔅സമ്പത്തിലും ജീവിത നിലവാരത്തിലും തന്നെക്കാൾ തികച്ചും വ്യത്യസ്തമായ അയൽവാസിയുടെ ജീവിതം അനുകരിക്കാനുള്ള ശ്രമം നമ്മെ ദുരന്തത്തിൽ കൊണ്ട്‌ എത്തിക്കും..അപരന്‌ യോജ്യമായത്‌ എല്ലാം തനിക്കും ഇണങ്ങും എന്ന ചിന്ത ഒട്ടേറെ ജീവിതങ്ങളെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്‌.

🔅 കാഴ്ചശക്തിയുള്ള പലരും പലതും കാണാതെ പോകുന്നുണ്ട്‌ ...കാഴ്ചഇല്ലാത്ത പലരും അകക്കണ്ണിനാൽ പലതും വ്യക്തമായി കാണുകയും ചെയ്യുന്നുണ്ട്‌ .
കാഴ്ച ഉണ്ടായിട്ടും അന്ധരായി പോകുന്നവർ കണ്ണട ധരിച്ചിട്ടും എന്ത്‌ പ്രയോജനം ആണുള്ളത്‌. കണ്ണിന്റെ തിമിരത്തെക്കാൾ മനസ്സിന്റെ മുൻവിധികൾ ആണ്‌ പല കാഴ്ചകളും നിഷേധിക്കുന്നത്‌. കാഴ്ച ഇല്ലാത്തത്‌ അല്ല ദർശനം ഇല്ലാത്തതാണ്‌ യഥാർത്ഥ വൈകല്യം.

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


Powered by Blogger.