ലോക കോടീശ്വരന്‍മാരില്‍ ഒരാളാണ് അമേരിക്കയിലെ വാരന്‍ ബഫറ്റ്
ലോക കോടീശ്വരന്‍മാരില്‍ ഒരാളാണ് അമേരിക്കയിലെ വാരന്‍ ബഫറ്റ്. വേഷം മാറി സാധാരണക്കാരുടെ ഇടയിലൂടെ സഞ്ചരിച്ച്, അര്‍ഹതപ്പെട്ടവരെ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരിക്കല്‍ യാത്ര ചെയ്യുന്നതിനിടയില്‍ യാദൃശ്ചികമായി ഒരു മലയുടെ അടിവാരത്തില്‍ വെച്ച് ഒരാളെ ബഫററ് കണ്ടുമുട്ടി. അയാളുടെ യാത്ര ആ മലയുടെ ചെങ്കുത്തായ വശത്തേക്കായിരുന്നു. ആത്ഹത്യചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അയാള്‍. ബഫറ്റ് അയാളെ തടഞ്ഞു. എന്താണ് ആത്മഹത്യചെയ്യാനുള്ള കാരണം എന്ന് അന്വേഷിച്ചു. ആദ്യം ഒന്നും അയാള്‍ മറുപടി പറയാന്‍ കൂട്ടാക്കിയില്ല. വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ തന്റെ കഥകള്‍ പറഞ്ഞു. അവസാനം അയാള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. ' എല്ലാം കൈവിട്ടുപോകുന്നു, ബിസിനസ്സ് പൊളിയുന്നു, കടക്കെണിയിലായതിനാല്‍ മരണം മാത്രമാണ് പ്രതിവിധി'. ഇത്രയേ ഉള്ളൂ നിന്റെ പ്രശ്‌നം . ഇതിന് ഞാന്‍ പരിഹാരമുണ്ടാക്കാം . ബഫറ്റ് പോക്കറ്റില്‍ നിന്നും ചെക്കുബുക്കെടുത്ത് നല്ലൊരു തുക എഴുതി ആ ചെറുപ്പക്കാരന്റെ പോക്കറ്റില്‍ വെച്ചുകൊടുത്തു. അടുത്തവര്‍ഷം ഇതേദിവസം നമുക്ക് വീണ്ടും ഇവിടെ വച്ചു കാണാം. യാത്ര പറഞ്ഞ് അവര്‍ പിരിഞ്ഞു. അയാള്‍ക്ക് പ്രതീക്ഷയായി. പിറ്റേന്നുമുതല്‍ അയാള്‍ വീണ്ടും കഠിനാധ്വാനം ചെയ്തു. വീണ്ടും കര്‍മ്മരംഗത്തേക്ക്. പണം കയ്യിലുണ്ടല്ലോ എന്ന ആത്മവിശ്വാസത്തില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഒന്നും പേടിക്കാനില്ല എന്ന ധൈര്യം അയാളെ എല്ലാം തിരിച്ചുപിടിക്കാന്‍ സഹായിച്ചു. ചെക്ക് ആവശ്യം വരുമ്പോള്‍ മാറാനായി മാറ്റിവെച്ചു. ഒരു വര്‍ഷം വളരെ വേഗം കടന്നുപോയി. അവര്‍ അതേ സ്ഥലത്ത് വീണ്ടും കണ്ടുമുട്ടി. അയാള്‍ ബഫറ്റിനോട് നന്ദി പറഞ്ഞ് ആ ചെക്ക് അതേ പോലെ തന്നെ തിരിച്ചു നല്‍കി. അപ്പോള്‍ ബഫറ്റ് പറഞ്ഞു: എന്റെ പേര് പറഞ്ഞാല്‍ ചിലപ്പോള്‍ ഇയാള്‍ എന്നെ അറിയും. ഞാന്‍ വാരന്‍ ബഫറ്റ്. അത് കേട്ടതോടെ അയാള്‍ അമ്പരന്നു. ബഫററ് തുടര്‍ന്നു. നിനക്ക് ഞാന്‍ തന്നതു പണമല്ല, ആത്മധൈര്യമാണ്. നിനക്ക് അപ്പോള്‍ വേണ്ടിയിരുന്നതും അത് തന്നെയായിരുന്നു.' ആരും ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സാഹചര്യങ്ങളാണ് എല്ലാവരേയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. പലപ്പോഴും പണമായിരിക്കുകയില്ല അവരുടെ ആവശ്യം. തന്നെ കേള്‍ക്കാന്‍ , തന്നെ സാന്ത്വനിപ്പിക്കാന്‍ , തന്നെ മനസ്സിലാക്കാന്‍ , തനിക്ക് ആത്മധൈര്യം തരാന്‍ ഒരാള്‍.. താങ്ങാവാന്‍, കരുതലാവാന്‍, തണലാവാന്‍ നമുക്കും സാധിക്കട്ടെ..