ശരീര വണ്ണം കുറയ്ക്കാന്‍

Arivarang malayalam tips, To reduce fat, അറിവരങ്ങ് മലയാളം പൊടിക്കൈ, ശരീര വണ്ണം കുറയ്ക്കാന്‍

വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. കലോറിയും കാര്‍ബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു നേരം മാത്രമേ ചോറ് കഴിക്കാന്‍ പാടുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. അരിക്ക് പകരമായി ഉപയോഗിക്കാവുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് ദാലിയ. ഗോതമ്പ് നുറുക്ക്, ബള്‍ഗര്‍ എന്നും ഇവയ്ക്ക് പേരുണ്ട്. 91 ഗ്രാം ദാലിയയില്‍ 76 ശതമാനമാണ് കലോറിയുടെ അളവ്. അരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 25 ശതമാനം കുറവാണ്. ക്വിനോസ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഖീര്‍, ഉപ്പുമാവ്, ചിക്കന്‍ബിരിയാണി എന്നിവ ഉണ്ടാക്കുന്നതിന് സാധാരണയായി ഉപയോഗിച്ചുവരുന്നതാണ് ക്വിനോസ. അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ബാര്‍ലി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ബി, സിങ്ക്, സെലേനിയം, എയണ്‍, മഗ്നീഷ്യം തുടങ്ങിയവ ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്. കോളിഫ്‌ളവര്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ചോറിന് പകരം ഈ പച്ചക്കറി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കലോറി കുറഞ്ഞ കോളിഫ്‌ളവര്‍ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. വിറ്റാമിന്‍ കെ, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അരിയുടെ പകരക്കാരനായി ഉപയോഗിക്കാവുന്ന ഒരു ധാന്യമാണ് മുളയരി. വിറ്റാമിന്‍ ബിയും പ്രോട്ടീനും മുളയരിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.


Powered by Blogger.