എല്ലാ കൊഴുപ്പും അനാരോഗ്യകരമല്ല
എല്ലാ കൊഴുപ്പും അനാരോഗ്യകരമല്ല. പ്രധാനമായി മൂന്ന് തരം കൊഴുപ്പുകളുണ്ട്. പൂരിത കൊഴുപ്പുകള്‍ (സാച്ചുറേറ്റഡ് ഫാറ്റ്), അപൂരിത കൊഴുപ്പുകള്‍ (മോണോസാച്ചുറേറ്റഡ് ഫാറ്റും പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റും) ട്രാന്‍സ് ഫാറ്റ് എന്നിവ. പൂരിത കൊഴുപ്പിനെ 'മോശം കൊഴുപ്പ്' എന്നും വിളിക്കുന്നു. പൂരിത കൊഴുപ്പുകള്‍ അമിതമായി കഴിക്കുന്നത് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ ചില കൊഴുപ്പുകള്‍ ശരീരത്തിന് ദോഷം ചെയ്യുന്നില്ലെങ്കിലും ശരീരത്തിന് നല്ല ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പോലുള്ള ആരോഗ്യകരമായ ഘടകങ്ങള്‍ നല്‍കുന്നു. വാള്‍നട്ടില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. വാള്‍നട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഹൃദയത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. അവോക്കാഡോയിലെ കൊഴുപ്പ് ശരീരത്തിന് നല്ലതാണ്, ഇത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഹൃദ്രോ?ഗ സാധ്യത കുറയ്ക്കാനും അവോക്കാഡോ മികച്ചതാണ്. എള്ളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോ?ഗികള്‍ ദിവസവും അല്‍പം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും. ദിവസവും ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. സാല്‍മണ്‍, ട്യൂണ എന്നിവയില്‍ ധാരാളം ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റാന്‍ ഫാറ്റി ഫിഷ് സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ ആരോഗ്യകരമായ അളവില്‍ നല്ല കൊഴുപ്പ് ഉണ്ട്. മാത്രമല്ല ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്ന ആളുകള്‍ക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.