ആദ്യ ചിരിയുടെ കാരണമാകാൻ കഴിയുന്നവർ ഭാഗ്യവാന്മാർ...അവരല്ലൊ ലോകത്തിന്റെ പ്രകാശം.
🔅 ചിരി ശെരിക്കും നമ്മള് വിചാരിക്കണ പോലെ അത്ര സിംപിളായ കാര്യമൊന്നുമല്ല. കാരണം പലര്‍ക്കും മനസ്സും വായേം തൊറന്ന് ചിരിക്കാന്‍ പേടിയാണ്. പൊതുസ്ഥലങ്ങളിൽ വച്ച് ചിരിക്കുന്നത് അശ്ലീലമാണെന്നു വരെ പലര്‍ക്കും തോന്നാറുണ്ട്..
ക്ഷണനേരം കൊണ്ട് ഇല്ലാതാവുന്ന ഈ ജീവിതയാത്രയിൽ കരഞ്ഞിരിക്കാൻ എവിടെയാണ് നേരം ? ജീവിതത്തിന്റെ വിജയവും പരാജയവും ആഘോഷമാക്കുന്നവർ അല്ലെ ബുദ്ധിമാൻ.
🔅 ജീവിതം ഘോഷയാത്രയാണൊ അതൊ വിലാപ യാത്രയാണൊ എന്നത് ഓരോരുത്തരും പുലർത്തുന്ന മനോഭാവത്തെ ആശ്രയിച്ചിരിക്കും. എന്ത് സംഭവിച്ചാലും സന്തോഷിക്കാൻ കഴിയണമെങ്കിൽ അവനവനിൽ വിശ്വാസവും ശുഭപ്രതീക്ഷയും ഉണ്ടാവണം.
എന്ത് സംഭവിച്ചാലും സന്തോഷിക്കുന്നവനെ ആർക്കാണ് കരയിക്കാൻ ആകുക ? ഓരോ തോൽവിയിലും ജയത്തിന്റെ പാഠങ്ങൾ കണ്ടെത്തുന്നവരെ എങ്ങനെ തളർത്താനാകും ? സങ്കടത്തിന്റെ നിഷ്ക്രിയതയും ആഹ്ലാദത്തിന്റെ ഊർജ്ജവും അവർ മനസ്സിലാക്കിയിട്ടുണ്ട് .
🔅 പുറമെ ചിരിക്കുന്ന ചിലരുടെ ഉള്ളിൽ കടലിരുമ്പുന്നുണ്ടാവും ; അപ്പോഴും അവർ ചിരിക്കുന്നു എങ്കിൽ ആ ചിരി തിരമാലകളെ അതിജീവിക്കാനുള്ള തയ്യാറെടുപ്പാണ്.
ഒരു ചിരി ഒരായിരം പേരിലേക്ക് പടരും. ആദ്യ ചിരിയുടെ കാരണമാകാൻ കഴിയുന്നവർ ഭാഗ്യവാന്മാർ...അവരല്ലൊ ലോകത്തിന്റെ പ്രകാശം.
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാത്രം വരും
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅