ഉലുവയില്‍ ധാരാളം ആരോഗ്യകരമായ നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഉലുവയുടെ പ്രമേഹ വിരുദ്ധ ഗുണങ്ങളെക്കുറിച്ച് ഒന്നിലധികം പഠനങ്ങള്‍ നടന്നിട്ടുണ്ട്. മനുഷ്യരില്‍ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഉലുവ ഉപയോഗത്താല്‍ സ്വാധീനിക്കപ്പെട്ടതായി പഠനത്തില്‍ പറയുന്നു. പ്രമേഹമുള്ള രോഗികളുടെ ദൈനംദിന ഭക്ഷണത്തില്‍ 100 ഗ്രാം ഉലുവപ്പൊടി ചേര്‍ക്കുന്നത് മൊത്തം കൊളസ്ട്രോള്‍, എല്‍ഡിഎല്‍ അല്ലെങ്കില്‍ 'മോശം' കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി. ഗര്‍ഭാവസ്ഥയിലും പ്രസവത്തിനുശേഷവും മുലപ്പാല്‍ ഉല്‍പാദനം ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നതിന് മുലയൂട്ടുന്ന അമ്മമാര്‍ പണ്ട് മുതല്‍ക്കേ ഉലുവ ഉപയോഗിച്ച് വരുന്നു. ഉലുവയുടെ ആന്റി വൈറല്‍ ഗുണങ്ങള്‍ ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ഒരു ശക്തമായ ഔഷധമായി മാറാന്‍ സഹായിക്കുന്നു. സന്ധിവാതം, മുടികൊഴിച്ചില്‍, മലബന്ധം, വയറുവേദന, വൃക്കരോഗങ്ങള്‍, നെഞ്ചെരിച്ചില്‍, പുരുഷ ബലഹീനത, മറ്റ് ലൈംഗിക പ്രശ്നങ്ങള്‍ എന്നിവയുടെ ചികിത്സയിലും ഉലുവ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.


Powered by Blogger.