ഒരു ദിവസത്തേക്ക് മാത്രം രാജാവായാല്‍

 

Arivarang malayalam story, അറിവരങ്ങ് മലയാളം കഥ

ഒരിക്കല്‍ ഗുരു പ്രഭാഷണം നടത്തുകയായിരുന്നു. പ്രഭാഷണത്തിനിടയില്‍ ശിഷ്യന്മാര്‍ ഗുരുവിനോട് ചോദിച്ചു: ഒരു ദിവസത്തേക്ക് മാത്രം രാജാവായാല്‍ അങ്ങ് എന്ത് ചെയ്യും? ഗുരു പറഞ്ഞു: ഞാന്‍ എന്റെ അടുത്തുളളവരുടെ പേരുകള്‍ പഠിക്കുകയാവും ആദ്യം ചെയ്യുക. ശിഷ്യര്‍ക്ക് അത്ഭുതമായി. അവര്‍ ചോദിച്ചു: അതൊരു ചെറിയകാര്യമല്ലേ.. ഭരണം നടത്താന്‍ എന്തിനാണ് എല്ലാവരുടേയും പേരുകള്‍ പഠിക്കുന്നത്? ഗുരു പറഞ്ഞു: പേരറിഞ്ഞാലേ അവരെ സുഹൃത്തുക്കളാക്കാന്‍ കഴിയുകയുള്ളൂ, സുഹൃത്തുക്കളായാലേ അവരുടെ ആവശ്യങ്ങള്‍ അറിയാന്‍ സാധിക്കൂ, ആവശ്യങ്ങളറിഞ്ഞാലേ ജനക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആകൂ, ജനനന്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്താലേ രാജാവ് എന്ന വിളിപ്പേരിന് പോലും അര്‍ഹതയുള്ളൂ. ആളുകളെ അറിഞ്ഞില്ലെങ്കില്‍ ഒരിക്കലും അവരുടെ ഇഷ്ടങ്ങളോ മുന്‍ഗണനകളോ മനസ്സിലാവുകയില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും നല്‍കണമെങ്കില്‍, അവര്‍ ആരാണെന്നും അവരുടെ ആവശ്യമെന്താണെന്നും തിരിച്ചറിയണം. വിശക്കുന്നവന് ഭക്ഷണം നല്‍കാന്‍ അയാളെ അറിയണമെന്നില്ല, പക്ഷേ, വിശപ്പിന് പരിഹാരം കണ്ടെത്താന്‍ അയാളെ പ്രാപ്തനാക്കണമെങ്കില്‍ അയാളെ അറിഞ്ഞേ മതിയാകൂ. പരസ്പരം അറിയാതെ നടത്തുന്ന ഇടപെടലുകളാണ് ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നത്. ഒരാളെ എന്ത് മാത്രം മനസ്സിലാക്കി എന്നതാണ് മറ്റുള്ളവരുമായുള്ള ബന്ധത്തിന്റെ ആഴം തീരുമാനിക്കുന്നത്. ആദ്യം നമുക്ക് മറ്റുള്ളവരെ അറിയാന്‍ ശ്രമിക്കാം അതിലൂടെ ആവശ്യങ്ങളും...



 

Powered by Blogger.