ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നത് നല്ലതല്ല
ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് പുതിയ പഠനം പറയുന്നത്. അത് ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. നോര്‍ത്ത് അമേരിക്കന്‍ മെനോപോസ് സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 65 വയസ്സിന് മുകളിലുള്ള 600 സ്ത്രീകളില്‍ പഠനം നടത്തി. ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുന്നത് അവരുടെ ആരോഗ്യത്തെ ഇത് എപ്രകാരം സ്വാധീനിക്കുന്നുണ്ടെന്നും പഠനത്തില്‍ പരിശോധിച്ചു. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മോശം മാനസികാരോഗ്യം, വിഷാദം എന്നിവയ്ക്കുള്ള ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്ന പ്രായമായ സ്ത്രീകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഈ പഠനത്തില്‍ കണ്ടെത്താനായെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ഏകാന്തത ടൈപ്പ് 2 പ്രമേഹത്തിന്റെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകള്‍ക്ക് പൊതുവെ മോശം മാനസികാരോഗ്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് 2019 ല്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.