നിങ്ങൾ ഒരു മടിയനാണൊ...?

 

Arivarang, prabhatha chinthakal, അറിവരങ്ങ്, പ്രഭാത ചിന്തകൾ

അറിവരങ്ങ് പ്രഭാത ചിന്തകൾ


🔅 പഠിക്കുന്ന കാര്യം വരുമ്പോൾ കുട്ടികൾ മിക്കവരും മടിയന്മാരാണ്... നന്നായി പഠിച്ചാൽ പോലും ആർക്കും തൃപ്തിയില്ല. “പോര…ഇങ്ങനെ പഠിച്ചാൽ പോരാ…കൂടുതൽ നന്നായി പഠിക്കണം” എന്നൊക്കെ അച്ഛനമ്മമാരും ടീച്ചേഴ്സും ഒക്കെ പറഞ്ഞു കൊണ്ടേയിരിക്കും.

 

🔅 ലോകത്തിലെ ഏറ്റവും അധ്വാന ശീലരായ ജനവിഭാഗമായാണു ജപ്പാന്‍കാരെ കണക്കാക്കുന്നത്. അമേരിക്കയുട ഹൈഡ്രജന്‍ ബോബിംല്‍ തകര്‍ന്നു പോയിടത്തുനിന്ന് ഇന്നു ലോക സാമ്പത്തിക ശക്തികളില്‍ ഒന്നായി വളര്‍ന്ന ജപ്പാനെ സഹായിച്ചത് ജനങ്ങളുടെ കഠിന പരിശ്രമം തന്നെയാണ്. മടിയന്മാരായി നടക്കുന്നവരുടെ മടി മാറ്റാനും ജപ്പാൻകാർക്കൊരു ടെക്നിക് ഉണ്ട്. കൈസന്‍ എന്ന ജാപ്പനീസ് ടെക്നിക് ആണത്.

കെയ്, സെൻ എന്നീ രണ്ടുവാക്കുകൾ കൂട്ടിച്ചേർത്താണ് കൈസന്‍ ​എന്ന പദമുണ്ടായത്. കെയ് എന്നാല്‍ മാറ്റം എന്നര്‍ഥം. സെന്‍ എന്നാല്‍ ജ്ഞാനം. ഒരുമിനിറ്റ് നിയമമാണ് കൈസന്‍ പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്. ആരംഭിക്കാന്‍ മടിയുള്ള എന്തു കാര്യമായാലും അത് 1 മിനിറ്റു മാത്രം ചെയ്യുക എന്നിട്ടു താല്‍പര്യമുള്ള മറ്റെന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാം. അല്‍പ്പസമയത്തിനു ശേഷമോ അല്ലെങ്കില്‍ പിറ്റേ ദിവസമോ മടിയുള്ള കാര്യം 1 മിനിറ്റ് വീണ്ടും ചെയ്യുക. ക്രമേണ അത് 2 മിനിറ്റ് 5 മിനിറ്റ് എന്നിങ്ങനെ വര്‍ധിപ്പിക്കാം. അതേസമയം അര മണിക്കൂറില്‍ കൂടുതല്‍ അക്കാര്യം തുടര്‍ച്ചയായി ചെയ്യരുത്. ആദ്യം താല്‍പ്പര്യമില്ലാതിരുന്ന പ്രവര്‍ത്തിയോട് മടുപ്പ് തോന്നാതിരിക്കാനാണിത്. താല്‍പ്പര്യമുണ്ടെങ്കില്‍ അര മണിക്കൂറിനു ശേഷവും ഈ പ്രവര്‍ത്തി തുടരാം.


🔅 പലപ്പോഴും താല്‍പര്യക്കുറവോ അത്മവിശ്വാസക്കുറവോ ആകും പല പ്രവര്‍ത്തികളില്‍ നിന്നും മനസ്സിനെ വിലക്കുന്നത്. ഇതു മറി കടക്കാനാണ് കൈസന്‍ സഹായിക്കുന്നത്. 1 മിനിറ്റില്‍ ഇക്കാര്യം പതിവായി ചെയ്യുമ്പോള്‍ മനസിന് ഈ പ്രവര്‍ത്തിയോടുള്ള അപരിചിതത്വം നീങ്ങുകയാണ് ചെയ്യുന്നത്. ജപ്പാനില്‍ കോര്‍പ്പറേറ്റ് ലോകത്ത് ഇന്നു വളരെയധികം ഉപയോഗിക്കുന്ന മാനേജ്മെന്‍റ് തന്ത്രങ്ങളില്‍ മുന്‍പന്തിയിലാണ് കൈസന്‍. പാശ്ചാത്യ ലോകത്തും ഇന്ന് ഈ തന്ത്രത്തിന് പ്രചാരം ഏറി വരികയാണ്.


ഇനി അൽപ്പം മടിയുടെ മറുവശം

🔅 സത്യത്തിൽ ഈ മടി എന്നുപറയുന്നത് അത്ര മോശം കാര്യമാണോ? മടി അത്ര മോശം കാര്യം ഒന്നും അല്ലെന്ന് ആണ്‌ ഇതിനെ കുറിച്ച്‌ പഠിക്കുന്നവർ പറയുന്നത്‌... മടി ഒരു ശീലം ആണെങ്കിലും എളുപ്പവഴിയിൽ കാര്യങ്ങൾ ചെയ്ത്‌ തീർക്കുന്നതിൽ മിടുക്കന്മാർ ആണത്രെ മടിയുള്ളവർ...


🔅 ആരൊക്കെ അത് മോശമാണെന്ന് പറഞ്ഞാലും ബിൽഗേറ്റ്സ് അത് സമ്മതിക്കില്ല.

 ബിൽഗേറ്റ്സിനെ അറിയില്ലേ..? പ്രശസ്തമായ മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകൻ ബിൽഗേറ്റ്സ്.. വളരെ ബുദ്ധിമാനായ അദ്ദേഹം പതിവായി ഉപയോഗിച്ചിരുന്ന ഒരു സൂത്രമുണ്ട്. വളരെ കുഴപ്പം പിടിച്ച, സങ്കീർണ്ണമായ പദ്ധതികൾ ചെയ്യേണ്ടി വരുമ്പോഴാണ് ആ സൂത്രം ഉപയോഗിക്കുക. ചെയ്തു തീർക്കാൻ വളരെ പ്രയാസമേറിയ ജോലികൾ കമ്പനിയിലെ ഏറ്റവും മടിയന്മാരായ ജീവനക്കാരെ വിളിച്ചു അദ്ദേഹം ഏൽപിക്കുമായിരുന്നു. കഠിനമായി അധ്വാനിക്കാനുള്ള മടികൊണ്ട് പ്രശ്നങ്ങൾക്കുള്ള ഏറ്റവും എളുപ്പ വഴികൾ മടിയന്മാർ കണ്ടെത്തും. അതാണ് സൂത്രം.

ഇനി ആലോചിച്ചുനോക്കൂ.. മിടുക്കന്മാരേക്കാൾ ബുദ്ധി മടിയന്മാർക്ക് ഉണ്ട് എന്ന് മനസ്സിലായില്ലേ.

 

🔅 ഇനി പറയൂ , മടി മോശം കാര്യമാണോ? പഠിക്കുന്ന കാര്യത്തിലും ബുദ്ധിപരമായ സൂത്രങ്ങൾ പ്രയോഗിക്കാൻ മടിയന്മാർക്ക് കഴിയും എന്നതാണ്‌ സത്യം



Powered by Blogger.