കൊവിഡ് കാലത്ത് വായയുടെ ശുചിത്വം
ഈ കൊവിഡ് കാലത്ത് ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ട ഒന്നാണ് വായയുടെ ശുചിത്വം. മോശം വായ ശുചിത്വവും മോണരോഗങ്ങളും കൊവിഡിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് ബ്രിട്ടീഷ് ഡെന്റല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. മോശം വായ ശുചിത്വമുള്ള ആളുകള്‍ക്ക് കൊറോണ വൈറസ് പിടിപെട്ടാല്‍ കൂടുതല്‍ ഗുരുതരമായ രോഗലക്ഷണങ്ങളുണ്ടാകുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. മോണരോഗമുള്ള കെവിഡ് രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്. മാത്രമല്ല കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത ഒമ്പത് മടങ്ങുമാണെന്നും പഠനത്തില്‍ പറയുന്നു. ദന്താരോഗ്യം നിലനിര്‍ത്തുന്നത് കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡിന്റെയും മറ്റ് ശ്വാസകോശ വൈറല്‍ രോഗങ്ങളുടെയും ഒരു വലിയ പ്രശ്നം ബാക്ടീരിയ സൂപ്പര്‍ ഇന്‍ഫെക്ഷനുകളാണ്. വൈറസ് നേരിട്ട് ബാധിച്ച ഭാഗങ്ങള്‍ ശ്വാസകോശം, ശ്വാസനാളങ്ങള്‍ എന്നിവ - ഒരേസമയം ബാക്ടീരിയകളാല്‍ ബാധിക്കപ്പെടുന്ന ഭാഗമാണ്. മോണരോഗം ഉള്ളവരില്‍ കൊവിഡ് രോഗം ഉണ്ടാകുവാനും അതിന്റെ സങ്കീര്‍ണതകള്‍ കൂടുതലാകാനും സാധ്യത ഏറെയാണ്. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നത് പോലെ തന്നെ ദന്തരോഗങ്ങള്‍ ഉള്ളവരിലും കൊവിഡ് പിടിപെടാനും അതിന്റെ കാഠിന്യം കൂടുന്നതായി ഹൈദരാബാദില്‍ നടത്തിയ ഗവേഷണം വ്യക്തമാക്കുന്നു.